ഓസ്കാര്‍ കമ്മിറ്റിയുടെ ഭാഗമാവാന്‍ നടന്‍ സൂര്യക്ക് ക്ഷണം

ചെന്നൈ: ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനം നടത്തുന്ന അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍, ആര്‍ട്‌സ്, ആന്‍ഡ് സയന്‍സ് കമ്മിറ്റിയുടെ ഭാഗമാവാന്‍ തമിഴ് നടന്‍ സൂര്യയ്ക്ക് ക്ഷണം. ഓസ്‌കാര്‍ അക്കാദമി തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. 397 കലാകാരന്മാര്‍ക്കാണ് ഇത്തവണ കമ്മിറ്റി അംഗങ്ങളാവാന്‍ ക്ഷണം ലഭിച്ചിരിക്കുന്നത്. ഓസ്‌കാര്‍ കമ്മിറ്റി അംഗമാവാന്‍ ക്ഷണം ലഭിക്കുന്ന ആദ്യത്തെ തെന്നിന്ത്യന്‍ നടനാണ് സൂര്യ. ഇന്ത്യയില്‍ നിന്ന് സൂര്യയെക്കൂടാതെ ബോളിവുഡ് നടി കാജോള്‍, സംവിധായിക റീമ കാഗ്തി, ഡല്‍ഹി മലയാളിയായ റിന്റു തോമസ്, സുഷ്മിത് ഘോഷ്, ആദിത്യാ സൂത്, സോഹ്നി സെന്‍ഗുപ്ത എന്നിവരെയും ഓസ്‌കാര്‍ കമ്മിറ്റിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ, സൂര്യ നായകനായ ജയ് ഭീം എന്ന ചിത്രം ഓസ്‌കാറിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സൂര്യയുടെ തന്നെ സൂററൈ പോട്ര് എന്ന സിനിമ 2021-ല്‍ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രി ആയിരുന്നു. ഷാറൂഖ് ഖാന്‍, ആമിര്‍ ഖാന്‍, അലി ഫസല്‍, അമിതാബ് ബച്ചന്‍, എ ആര്‍ റഹ്മാന്‍, വിദ്യാ ബാലന്‍, പ്രിയങ്കാ ചോപ്ര, ഏക്താ കപൂര്‍ തുടങ്ങിയവര്‍ ഇതിനകം തന്നെ അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആര്‍ട്ട് ആന്‍ഡ് സയന്‍സിന്റെ ഭാഗമാണ്.

Contact the author

National Desk

Recent Posts

Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 4 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More