ഇന്ത്യയില്‍ സമൂഹവ്യാപന സാധ്യതാ സൂചന നല്‍കി ഐ.സി.എം.ആര്‍ -1100 ഇടങ്ങളില്‍ ജാഗ്രത

ഡല്‍ഹി: കൊറോണ ബാധയുമായി ബന്ധപ്പെട്ട് രാജ്യം ഗുരുതരമായ സ്ഥിതിയിലേക്ക് പോകാനുള്ള സാദ്ധ്യത ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഇപ്പോള്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇരുപത് (20) സംസ്ഥാനങ്ങളിലായി അമ്പത്തിരണ്ടു (52) സ്ഥലങ്ങളില്‍ കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമാകാം എന്നാണു വിലയിരുത്തല്‍. അതായത് കോവിഡ് -19 ന്‍റെ സമൂഹ വ്യാപനമുണ്ടാകാം എന്നര്‍ത്ഥം.

റാന്‍ണ്ടം പരിശോധനയിലൂടെയാണ് ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. ഐ.സി.എം.ആറിന്‍റെ മുന്നറിയിപ്പിന് തൊട്ടുപിന്നാലെ സംസ്ഥാനങ്ങള്‍ ജാഗ്രത ശക്തമാക്കി.മഹാരാഷ്ട്രയില്‍ അതി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മഹാരാഷട്രയുടെ തലസ്ഥാനം കൂടിയായ മുംബൈയിലെ ധാരാവിയില്‍ ഇന്ന് പുതിയ 5 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ കോവിഡ് -19 പടര്‍ന്നുപിടിക്കുമോ എന്ന ആശങ്ക ശക്തമാണ്. ഇതിനു പുറമേ തെലങ്കാന,ഡല്‍ഹി തുടങ്ങി രാജ്യത്തെ 110 ഇടങ്ങളില്‍ അതി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.രാജ്യത്തിതുവരെ 6,412 രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 1,99 പേര്‍ ഇതിനകം മരണപ്പെട്ടു.





Contact the author

Web Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More