കൂടുതല്‍ ലൈംഗിക തൊഴില്‍ കേന്ദ്രങ്ങള്‍ വേണം- നളിനി ജമീല

കോഴിക്കോട്: ലൈംഗികതൊഴില്‍ നിയമവിരുദ്ധമല്ലെന്നും അതില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ പാടില്ലെന്നും സുപ്രീംകോടതി വിധി വന്നതില്‍ പ്രതികരണവുമായി മുന്‍ ലൈംഗിക തൊഴിലാളിയും ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ നളിനി ജമീല. സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു എന്നും ലൈംഗിക തൊഴിലാളികള്‍ക്ക് എല്ലാവിധ മനുഷ്യത്വപരമായ പരിഗണനകളും വേണം എന്നും നളിനി ജമീല പറഞ്ഞു. രാജ്യത്ത് കൂടുതല്‍ ലൈംഗിക തൊഴില്‍ കേന്ദ്രങ്ങള്‍ അഥവാ ബ്രോതലുകള്‍ വേണമെന്നും നളിനി ജമീല പറഞ്ഞു. മനോരമാ ന്യൂസിനോടായിരുന്നു നളിനി ജമീല പ്രതികരിച്ചത്. 

'ബ്രോത്തലുകള്‍ ഇല്ലെങ്കില്‍ ലൈംഗിക തൊഴിലാളികള്‍ എവിടെയാണ് ജോലി ചെയ്യുക? നിബന്ധനകളോടുകൂടിതന്നെ കൂടുതല്‍ ലൈംഗിക തൊഴില്‍ കേന്ദ്രങ്ങള്‍ ഉണ്ടാവണം. അവ നഗരങ്ങളില്‍ ആളുകള്‍ ഒരുപാട് വന്നുപോകുന്ന ഇടങ്ങളില്‍തന്നെ ഉണ്ടാവണം. ബ്രോത്തലുകള്‍ ഇല്ലാതാക്കുന്നത് ലൈംഗികത്തൊഴില്‍ ചെയ്യുന്നവരുടെ ജീവിത സാഹചര്യം ഇല്ലാതാക്കുന്നതിനുതുല്യമാണ്. ലൈംഗിക തൊഴില്‍ കേന്ദ്രങ്ങളില്‍ ചെയ്യുന്ന ജോലിക്ക് പ്രതിഫലത്തിന്റെ എഴുപത് ശതമാനമെങ്കിലും തൊഴിലാളിക്ക് ലഭിക്കണം. ഇഷ്ടമുളളവരെ മാത്രം സ്വീകരിക്കാനും മോശം ആളുകളെ ഒഴിവാക്കാനുമുളള സ്വാതന്ത്ര്യം ലൈംഗിക തൊഴിലാളിക്ക് ലഭിക്കണം'- നളിനി ജമീല പറഞ്ഞു.

കുറച്ചുദിവസം മുന്‍പാണ്‌ സുപ്രീംകോടതി  ലൈംഗിക തൊഴിലിനെ പ്രൊഫഷനായി അംഗീകരിച്ചത്.  നിയമത്തിന് കീഴില്‍ ലൈംഗിക തൊഴിലാളികള്‍ക്ക് അന്തസ്സും, തുല്യ സംരക്ഷണവും അനുവദിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ കോടതി, പൊലീസ് അവരുടെ കാര്യത്തില്‍ ഇടപെടാനോ, ക്രിമിനല്‍ നടപടിയോ കേസോ എടുക്കാനോ പാടില്ലെന്നും നിര്‍ദേശിച്ചു. പ്രായപൂര്‍ത്തിയായ, സ്വമേധാ സെക്‌സ് വര്‍ക്ക് ചെയ്യുന്നവര്‍ക്കാണ് ഈ നിയമം ബാധകമാവുക.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലൈംഗിക തൊഴില്‍ കേന്ദ്രങ്ങള്‍ നടത്തുന്നത് മാത്രമാണ് തെറ്റായ കാര്യം. അത് നിയമവിരുദ്ധമാണ്. എന്നാല്‍ ഒരു ലൈംഗിക തൊഴില്‍ കേന്ദ്രത്തില്‍ റെയ്ഡ് നടക്കുമ്പോള്‍ ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധമെങ്കില്‍ അതിനെ നിയമവിരുദ്ധമായി കാണാനാവില്ല. ഒരമ്മ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നത് കൊണ്ട് കുട്ടിയെ അവരില്‍ നിന്ന് വേര്‍പ്പെടുത്താനാവില്ല. മാന്യതയും, അഭിമാനവും എല്ലാ ലൈംഗിക തൊഴിലാളികള്‍ക്കും ഉള്ളതാണ്. അതുപോലെ അവരുടെ കുട്ടികള്‍ക്കും അതുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More