കാസര്‍ഗോഡ്: അതിര്‍ത്തി തുറന്നിട്ടും കര്‍ശനമായ നിബന്ധനകള്‍ പാലിക്കാന്‍ സമയമെടുത്തതോടെ ആംബുലന്‍സില്‍ കിടന്ന രോഗി മരിച്ചു. ഉപ്പള സ്വദേശി അബ്ദുല്‍ സലിം ആണ് മരണപ്പെട്ടത്.ഹൃദ്രോഗിയായ സലീമിനെ നെഞ്ചുവേദനയെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
കാസര്‍ഗോഡ് മതിയായ ചിക്ത്സ ലഭ്യമല്ലാത്തതിനാല്‍ മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് അതിര്‍ത്തിയിലെ സങ്കീര്‍ണ്ണമായ ചട്ടങ്ങള്‍ പാലിക്കുന്നതിനു സംയമെടുത്തത്. ഇതേതുടര്‍ന്നാണ് സമയത്തിന് ചികിത്സ രോഗിക്ക് കിട്ടാതെ വന്നത്.
കോവിഡ് ബാധിതനല്ല എന്നെഴുതി നല്‍കണം, കര്‍ണാടക പോലീസിന്റെ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കണം, സര്‍ക്കാരിന്റെ ആംബുലന്‍സില്‍ മാത്രമേ അതിര്‍ത്തിക്കപ്പുറം യാത്ര തുടരാന്‍ പാടുള്ളൂ തുടങ്ങി നിരവധി ചട്ടങ്ങള്‍ പാലിച്ചാല്‍ മാത്രമേ കര്‍ണാടക അതിര്‍ത്തിക്കപ്പുറത്തേക്ക് രോഗിയെ കൊണ്ടുപോകാന്‍ സാധിക്കൂ. ഇതിനു നേരിട്ട സംയക്കൂടുതലാണ് ഇന്ന് ഒരാളുടെ മരണത്തിന് കാരണമായത്. ഇതോടെ അതിര്‍ത്തിയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് മരണപ്പെടുന്ന 13-മത്തെ യാളാണ് അബ്ദുല്‍ സലിം.