സൗരവ് ഗാംഗുലിയുടെ ഭാര്യ ഡോണ രാജ്യസഭയിലെക്കെന്ന് റിപ്പോര്‍ട്ട്‌

കൊല്‍ക്കത്ത: ബി സി സി ഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയുടെ ഭാര്യ ഡോണാ ഗാംഗുലി രാജ്യസഭയിലേക്കെന്ന് റിപ്പോര്‍ട്ട്‌. ബംഗാളില്‍ നിന്നും രാഷ്‌ട്രപതി നോമിനേറ്റ് ചെയ്ത നടി രൂപ ഗാംഗുലി, മാധ്യമപ്രവർത്തകൻ സ്വപൻ ദാസ്ഗുപ്ത എന്നിവരുടെ കാലാവധി പൂര്‍ത്തിയാകാനിരിക്കെയാണ് ഡോണാ ഗാംഗുലിയെ രാജ്യസഭയില്‍ എത്തിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. രാഷ്ട്രപതി നോമിനേറ്റ് ചെയ്യുന്നയാളായാണ് ഡോണാ ഗാംഗുലി രാജ്യസഭയില്‍ എത്തുക.

ഒഡീസി നർത്തകിയായ ഡോണാ ഗാംഗുലിയുടെ നൃത്തം കാണാന്‍ കേന്ദ്ര അഭ്യന്തര മന്ത്രിയായ അമിത് ഷാ കഴിഞ്ഞ ദിവസം  എത്തിയിരുന്നു. കൂടാതെ കഴിഞ്ഞ ആറാം തിയതി ഗാംഗുലിയുടെ വീട്ടില്‍ സ്വപൻദാസ് ഗുപ്ത, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുഗന്ധ മജുംദാർ എന്നിവര്‍ക്കൊപ്പം അമിത ഷാ വിരുന്നിനുമെത്തിയിരുന്നു. ഈ കൂടിക്കാഴ്ചക്ക് ശേഷം ഗാംഗുലി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അമിത് ഷാക്ക് വിരുന്നൊരുക്കിയതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്നുമായിരുന്നു ഗാഗുലിയുടെ പ്രതികരണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഡോണാ ഗാംഗുലിയുടെ രാജ്യസഭാ പ്രവേശനവുമായി ബന്ധപ്പെടുള്ള വാര്‍ത്തകളോട് പ്രതികരിക്കാന്‍ ഗാംഗുലിയോ ഡോണയോ ഇതുവരെ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധയേമാണ്. എന്നാല്‍ ഡോണയുടെ രാജ്യസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ പ്രതികരണം വാര്‍ത്തകളെ സാധൂകരിക്കുന്ന തരത്തിലായിരുന്നു. രാജ്യസഭാ സ്ഥാനാര്‍ഥിയായി ആരെ പരിഗണിക്കണമെന്ന് പാര്‍ട്ടി നേതൃത്വമാണ് തീരുമാനിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെക്കുറിച്ച് മാധ്യമങ്ങളോട് പറയാന്‍ സാധിക്കില്ല. പാര്‍ട്ടി നേതൃത്വം സമയമാകുമ്പോള്‍ വ്യക്തമായ ഉത്തരം നല്‍കും. ഡോണാ ഗാംഗുലിയെപ്പോലെ ഒരാള്‍ രാജ്യസഭയിലേക്ക് വരുന്നത് വളരെ സന്തോഷം തരുന്ന കാര്യമാണെന്നും സുഗന്ധ മജുംദാർ പറഞ്ഞു.

Contact the author

Web Desk

Recent Posts

National Desk 15 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 16 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More