പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കുറുക്കുവഴികളില്ല; ഐക്യത്തോടെയും അച്ചടക്കത്തോടെയും പ്രവര്‍ത്തിക്കണം- സോണിയാ ഗാന്ധി

ജയ്പൂര്‍: കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ കുറുക്കുവഴികളോ മാന്ത്രികവിദ്യയോ ഒന്നുമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി എല്ലാവരും വ്യക്തിതാല്‍പ്പര്യങ്ങള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കണമെന്നും കോണ്‍ഗ്രസിന്റെ ആശയങ്ങള്‍ രാജ്യത്തെ എല്ലാ ജനങ്ങളിലേക്കും എത്തിക്കണമെന്നും സോണിയാ ഗാന്ധി പറഞ്ഞു. ചിന്തന്‍ ശിബിരിനുമുന്നോടിയായുളള പ്രവര്‍ത്തക സമിതി യോഗത്തില്‍ സംസാരിച്ച സോണിയ പാര്‍ട്ടിയുടെ നിലവിലെ അവസ്ഥയെക്കുറിച്ചും മുന്നോട്ടുപോക്കിനെക്കുറിച്ചും വിശദമായി സംസാരിച്ചു. 

'കോണ്‍ഗ്രസ് എല്ലാവര്‍ക്കും നന്മ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പാര്‍ട്ടി നമുക്ക് നല്‍കിയതെല്ലാം തിരിച്ച് നല്‍കാനുളള സമയമാണ്. മെയ് പതിമൂന്നുമുതല്‍ പതിനഞ്ച് വരെ നടക്കുന്ന ചിന്തന്‍ ശിബിരിനെ വഴിപാടായല്ല കാണേണ്ടത്. സംഘടനാപരമായും രാഷ്ട്രീയമായും പ്രത്യയ ശാസ്ത്രപരമായുമെല്ലാം ഉളള വെല്ലുവിളികളെ നേരിടാന്‍ കോണ്‍ഗ്രസിനെ പ്രാപ്തമാക്കുന്നതിനുളള വിളംബരമായി ചിന്തന്‍ ശിബിര്‍ മാറണം'- സോണിയ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാര്‍ട്ടി വേദികളില്‍ ആത്മവിമര്‍ശനങ്ങളുണ്ടാകേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ആരുടെയും ആത്മവിശ്വാസവും മനോവീര്യവും തകര്‍ക്കുന്ന രീതിയിലുളള അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് വിമര്‍ശനങ്ങള്‍ ഉന്നയിക്കരുത്. കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിനായി ഐക്യവും ദൃഢനിശ്ചയവും പ്രതിബദ്ധതയും ഉറപ്പാക്കാന്‍ നേതാക്കളുടെ സഹകരണം അത്യാവശ്യമാണ്.-സോണിയാ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാനിലെ ഉദയ്പൂരില്‍വെച്ചാണ് ചിന്തന്‍ ശിബിര്‍ നടക്കുന്നത്. 422 പ്രതിനിധികളാവും പരിപാടിയിലുണ്ടാവുക. ചിന്തന്‍ ശിബിരില്‍ പങ്കെടുക്കുന്ന 50 ശതമാനം പേര്‍ 50 വയസില്‍ താഴെ പ്രായമുളളവരായിരിക്കും. അതില്‍ 21 ശതമാനവും സ്ത്രീകളാവും. പാര്‍ട്ടിയിലെ സമൂല മാറ്റവും യുവാക്കളുടെയും ന്യൂനപക്ഷത്തിന്റെയും പ്രാതിനിത്യവുമടക്കം നിരവധി വിഷയങ്ങളാണ് ചിന്തന്‍ ശിബിരുമായി ബന്ധപ്പെട്ട് ആറ് സമിതികള്‍ സോണിയാ ഗാന്ധിക്കുനല്‍കിയ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയം ചര്‍ച്ചചെയ്ത് മെയ് 15-ന് ചിന്തന്‍ ശിബിരില്‍വെച്ച് പ്രഖ്യാപനമുണ്ടാകും. കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനായുളള പ്രഖ്യാപനമാകും ഉദയ്പൂരില്‍ നടക്കുക എന്നാണ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 21 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 22 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More