തിരുവനന്തപുരം: തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ശക്തിപ്പെടുന്നതിനിടയില്‍ കെ വി തോമസിനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. ഉമാ തോമസിന് വേണ്ടി പ്രചാരണത്തിനിറങ്ങാത്തതിനെതിരെയും എല്‍ഡിഎഫ് മുന്നണിയെ പിന്തുണക്കുന്ന നിലപാട് കെ വി തോമസ് സ്വീകരിച്ചതിനെതിരെയുമാണ് നേതാക്കള്‍ രംഗത്തെത്തിയത്. കെ വി തോമസ് ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ല. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആണെന്ന് പറയുകയും ഇടതിന്‍റെ വാദമുന്നയിക്കുകയും ചെയ്യുന്ന രീതിയാണ് കെ വി തോമസിന്‍റെതെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു. കെ വി തോമസ് പാര്‍ട്ടിക്ക് പ്രതികൂലമായി പ്രവര്‍ത്തിച്ചാല്‍ കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും എം എം ഹസന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, കെ വി തോമസ് കോണ്‍ഗ്രസുകാരനല്ലെന്നും മൂന്നാം തിയതി കഴിഞ്ഞാല്‍ ചിലര്‍ എടുക്കാ ചരക്ക് ആകുമെന്നും കെ മുരളീധരന്‍ എം പി പറഞ്ഞു. തോമസിന് അധികാര ഭ്രമമാണെന്നും പ്രതിപക്ഷ നേതാവ് പ്രചാരണത്തിന് വിളിച്ചില്ലെന്ന് പറയുന്നത് അഹങ്കാരം കൊണ്ടാണെന്നും മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി എച്ച് മുസ്‌തഫ പറഞ്ഞു. ഇത്രയും അധികം ആനുകൂല്യം ലഭിച്ച മറ്റൊരു നേതാവ് കോണ്‍ഗ്രസില്‍ ഇല്ലെന്നും ടി എച്ച് മുസ്‌തഫ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ കെ വി തോമസ് ഇടത് അനുകൂല നിലപാടാണ് സ്വീകരിച്ചത്. കോണ്‍ഗ്രസില്‍ ഏകാധിപത്യമാണ് നിലനില്‍ക്കുന്നത്. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ വികസനത്തിനൊപ്പമാണ് നില്‍ക്കുക. തെരഞ്ഞെടുപ്പില്‍ വ്യക്തിക്കല്ല, രാഷ്ട്രീയത്തിനാണ് പ്രധാന്യം. സഹതാപ തരംഗം സൃഷ്ടിക്കാനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതു മുതല്‍ യുഡിഎഫ് ശ്രമിക്കുന്നത് തുടങ്ങി നിരവധി ആരോപണങ്ങളാണ് കെ വി തോമസ് ഉന്നയിച്ചത്.