സനല്‍ കുമാര്‍ ശശിധരന് ജാമ്യം

തിരുവനന്തപുരം: മഞ്ജു വാര്യരുടെ പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന് ജാമ്യം. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് സനല്‍കുമാറിന് ജാമ്യം അനുവദിച്ചത്. ചോദ്യംചെയ്യലിനുശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കാന്‍ എളമക്കര പൊലീസ് തയാറായിരുന്നെങ്കിലും തന്നെ കോടതിയില്‍ ഹാജരാക്കണമെന്ന് സനല്‍കുമാര്‍ ആവശ്യപ്പെടുകയായിരുന്നു. സനല്‍കുമാറിന്റെ മൊബൈല്‍ ഫോണ്‍ കോടതിയില്‍ ഹാജരാക്കി.

സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചുവെന്ന മഞ്ജു വാര്യരുടെ പരാതിയില്‍ ഇന്നലെയാണ് എളമക്കര പൊലീസ് സനല്‍കുമാര്‍ ശശിധരനെ അറസ്റ്റ് ചെയ്തത്. 2019 ആഗസ്റ്റ് മുതല്‍ ഇയാള്‍ തന്നെ ശല്യംചെയ്യുന്നുണ്ട് എന്നാണ് മഞ്ജു വാര്യര്‍ പരാതിയില്‍ പറയുന്നത്. സോഷ്യല്‍മീഡിയ വഴിയും ഫോണ്‍ വഴിയും ബന്ധുക്കളും സുഹൃത്തുക്കളും വഴിയും സനല്‍കുമാര്‍ പ്രണയാഭ്യര്‍ത്ഥന നടത്തി. ഇത് നിരസിച്ചതോടെയാണ് തന്നെ അപകീര്‍ത്തിപ്പെടുത്താനുളള ശ്രമം തുടങ്ങിയത് എന്നും മഞ്ജു പരാതിയില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ട്. വധ ഗൂഢാലോചന കേസില്‍ മഞ്ജുവിന്റെ മൊഴി എടുത്തതിനുപിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. ഈ സാഹചര്യത്തില്‍ മഞ്ജുവുള്‍പ്പെടെ ചിലരുടെ ജീവന്‍ തുലാസിലാണ്. നിക്ഷിപ്ത താല്‍പ്പര്യങ്ങളുളള സ്വന്തം ജീവനക്കാരുടെ തടവിലാണ് മഞ്ജു വാര്യര്‍ എന്ന തരത്തില്‍ സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് വലിയ വിവാദമായിരുന്നു. തുടര്‍ന്നാണ് സനല്‍കുമാര്‍ ശശിധരനെതിരെ മഞ്ജു പരാതി നല്‍കിയത്.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 16 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More