സംസ്ഥാനത്ത് ഇന്ന് ഒന്‍പതുപേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാസര്‍ഗോഡ്‌ - 4, കണ്ണൂര്‍ - 3, മലപ്പുറം -1, കൊല്ലം -1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. ഇതില്‍ നാലുപേര്‍ ഗള്‍ഫില്‍ നിന്നെത്തിയവരും രണ്ടുപേര്‍ നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തെത്തിയവരുമാണ്. ബാക്കി മൂന്നുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം പകര്‍ന്നത്. കൊറോണ അവലോകനശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇന്നത്തെ രോഗവിവരങ്ങള്‍ അറിയിച്ചത്.

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങല്‍ക്കിടെ മരണം വരിച്ച ലിനിയെ അനുസ്മരിച്ചു കൊണ്ടാണ് ലോകാരോഗ്യ ദിനമായ ഇന്നത്തെ വാര്‍ത്താസമ്മേളനം മുഖ്യമന്ത്രി ആരംഭിച്ചത്. കൊറോണ ബാധയേറ്റ നഴ്സായ രേഷ്മ സേവനം വാഗ്ദാനം ചെയ്ത പാപ്പാ ഹെന്‍റി എന്നിവരുടെ പേരുകളും മുഖ്യമന്ത്രി പ്രത്യേകം പരാമര്‍ശിച്ചു.

1,46,686 സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. ഇതില്‍ 752 പേര്‍ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.


Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More