നെഹ്‌റുവും മൗണ്ട് ബാറ്റണ്‍ പ്രഭുവും ഭാര്യ എഡ്വിനയുമായുളള സ്വകാര്യ കത്തുകള്‍ പരസ്യമാക്കാനാവില്ലെന്ന് ബ്രിട്ടീഷ് കോടതി

ലണ്ടന്‍: ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും അവസാനത്തെ വൈസ്രോയി മൗണ്ട് ബാറ്റണ്‍ പ്രഭുവും അദ്ദേഹത്തിന്റെ ഭാര്യ എഡ്വിനയും തമ്മില്‍ നടന്ന സ്വകാര്യ കത്തിടപാടുകള്‍ പൂര്‍ണ്ണമായും പുറത്തുവിടാനാകില്ലെന്ന് ബ്രിട്ടീഷ് കോടതി. 1930 മുതലുളള നെഹ്‌റുവിന്റെയും മൗണ്ട് ബാറ്റണ്‍ പ്രഭുവിന്റെയും മുഴുവന്‍ കത്തുകളും ഡയറിക്കുറിപ്പുകളും പരസ്യപ്പെടുത്തണമെന്ന ചരിത്രകാരന്‍ ആന്‍ഡ്രൂ ലോനിയുടെ ഹര്‍ജിയിലാണ് യുകെ ഫസ്റ്റ് ടയര്‍ ട്രിബ്യൂണലിന്റെ വിധി. വിവരാവകാശ നിയമപ്രകാരമായിരുന്നു കത്തുകളും ഡയറിക്കുറിപ്പുകളും പൊതുജനത്തിന് ലഭ്യമാക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്. 

'ദ് മൗണ്ട് ബാറ്റന്‍സ്: ലൈവ്‌സ് ആന്‍ഡ് ലവ്‌സ് ഓഫ് ഡിക്കി ആന്‍ഡ് എഡ്വിന മൗണ്ട് ബാറ്റണ്‍' എന്ന പുസ്തകത്തിനായുളള ഗവേഷണത്തിന്റെ ഭാഗമായാണ് രേഖകള്‍ പരസ്യപ്പെടുത്തണമെന്ന ആവശ്യവുമായി ആന്‍ഡ്രു ലോനി കോടതിയെ സമീപിച്ചത്. ഈ രേഖകള്‍ ലഭിക്കാനായി കഴിഞ്ഞ നാലുവര്‍ഷമായി ഇദ്ദേഹം നിയമപോരാട്ടത്തിലായിരുന്നു. തന്റെ സമ്പാദ്യത്തിന്റെ വലിയൊരു ഭാഗവും ഇതിനായി അദ്ദേഹം ചിലവഴിച്ചു. ഇന്ത്യാ വിഭജനം നടന്ന കാലത്തെയടക്കം ചില സുപ്രധാന രേഖകള്‍ പുറത്തുവിടാനുണ്ട് എന്നാണ് ആന്‍ഡ്രു ആരോപിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും കത്തുകളും പുറത്തുവിട്ടിട്ടുണ്ടെന്നും സ്വകാര്യമായി സൂക്ഷിക്കുന്ന രേഖകള്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള ബ്രിട്ടന്റെ ബന്ധത്തെ സ്വാധീനിക്കാനിടയുണ്ടെന്നും കോടതി വ്യക്തമാക്കി. സതാംപ്ടണ്‍ യൂണിവേഴ്‌സിറ്റി മൗണ്ട് ബാറ്റണ്‍ കുടുംബത്തില്‍നിന്നും വാങ്ങിയ ബ്രോഡ്‌ലാന്റ് ആര്‍ക്കൈവ്‌സിന്റെ ഭാഗമാണ് ഈ കത്തുകളും ഡയറിക്കുറിപ്പുകളും. എഡ്വിന മൗണ്ട് ബാറ്റണ്‍ നെഹ്‌റുവിനയച്ച 33 കത്തുകളും അവയിലുള്‍പ്പെടുന്നു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More