വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മയക്കുമരുന്ന് ഉപയോഗം കൂടുന്നു- മന്ത്രി എം വി ഗോവിന്ദന്‍

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മയക്കുമരുന്ന് ഉപയോഗം കൂടുന്നതായി മന്ത്രി എം വി ഗോവിന്ദന്‍. സംസ്ഥാനത്ത് മദ്യം ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുന്നുണ്ടെങ്കിലും മയക്കുമരുന്ന് ഉപയോഗം ദിനംപ്രതി വര്‍ധിക്കുകയാണെന്നും സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഉപഭോഗം ഇല്ലാതാക്കാന്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

സ്‌കൂളുകളിലും കോളേജുകളിലും ലഹരിമരുന്ന് ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളെ ബോധവല്‍ക്കരിക്കാന്‍ പദ്ധതി നടപ്പിലാക്കും. ഹൈസ്‌കൂള്‍ തലത്തില്‍ പഠിക്കുന്ന കൗമാരപ്രായക്കാരായ കുട്ടികള്‍മുതല്‍ കോളേജില്‍ പഠിക്കുന്ന യുവാക്കള്‍വരെ ലഹരിക്ക് അടിമകളായിക്കൊണ്ടിരിക്കുകയാണ്. യുവാക്കളും യുവതികളുമെല്ലാം ഒരുപോലെ ലഹരിമാഫിയകളുടെ കണ്ണികളാവുന്നുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലഹരിമരുന്ന് കടത്തുന്ന കാരിയര്‍മാരായി പിടിക്കപ്പെടുന്നവരില്‍ ഇപ്പോള്‍ സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. ലഹരിമരുന്ന് സമൂഹത്തെ മുഴുവനായി ബാധിക്കുന്ന ഒരു പ്രശ്‌നമാണ്. അതിന് പരിഹാരം കാണേണ്ടത് സമൂഹംതന്നെയാണ്. ജനങ്ങളുടെ മനസില്‍ മാറ്റം വരണം. ജനങ്ങള്‍ സ്വയം തീരുമാനിച്ചിറങ്ങിയാലേ നമുക്ക് ലഹരിമരുന്ന് ഉപയോഗത്തെ പ്രതിരോധിക്കാനാവുകയുളളു- എം വി ഗോവിന്ദന്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More