'ഊള ബാബുവിനെപ്പോലെയാകരുത്'; ലൈംഗികാരോപണം ഉന്നയിച്ച നടിയെ പിന്തുണച്ച് റിമ കല്ലിങ്കല്‍

കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരായ ലൈംഗികാരോപണ കേസില്‍ പരാതിക്കാരിയെ പിന്തുണച്ച് നടി റിമാ കല്ലിങ്കല്‍. നടിയെ പിന്തുണച്ചുകൊണ്ടുളള വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യു സി സി)യുടെ പ്രസ്താവന റിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് റിമ ഡബ്ല്യു സി സിയുടെ പോസ്റ്റ് പങ്കുവെച്ചത്. വിജയ് ബാബുവിനെതിരായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ട്രോളുകളും റിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

'ഊള ബാബുവിനെപ്പോലെയാകരുത് എന്ന തലക്കെട്ടോടെയുളള നിരവധി ട്രോളുകളാണ് റിമ പങ്കുവെച്ചത്. ഫെമിനിച്ചിസ്പളെയ്‌നിംഗ് എന്ന ഇന്‍സ്റ്റഗ്രാം പേജിന്റെ ട്രോളാണ് റിമ പങ്കുവെച്ചത്. 'ഇതാണ് ഊള ബാബു. ഇയാള്‍ ബലാത്സംഗത്തെ അതിജീവിച്ചവരോട് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ചോദിക്കും. ഇരയെ അപമാനിക്കും. ഇര ബലാത്സംഗം എന്നുപറയുമ്പോള്‍ ഊള ബാബു സെക്‌സ് എന്ന് കേള്‍ക്കും... നിങ്ങള്‍ ഊള ബാബുവിനെപ്പോലെയാകരുത്'- എന്ന തരത്തിലുളള ട്രോളുകളാണ് റിമ പങ്കുവെച്ചത്. 

അതേസമയം, ബലാത്സംഗ പരാതിയില്‍ മുന്‍കൂര്‍ ജാമ്യംതേടി വിജയ് ബാബുവിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയെ സമീപിച്ചു. തന്റെ പുതിയ സിനിമയില്‍ അവസരം നല്‍കാത്തതിനെത്തുടര്‍ന്നാണ് നടി ആരോപണമുന്നയിച്ചതെന്നും ബ്ലാക്ക്‌മെയിലിംഗ് നടത്തുകയാണെന്നുമാണ് വിജയ് ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. ലൈംഗികാരോപണം ഉന്നയിച്ച നടിയുടെ പേര് ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയതിനുപിന്നാലെയാണ് വിജയ് ബാബു ഒളിവില്‍ പോയത്.

സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് നിരവധി തവണ ബലാത്സംഗം ചെയ്തു എന്നാണ് വിജയ് ബാബുവിനെതിരായ പരാതി. കോഴിക്കോട് സ്വദേശിയായ യുവനടിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, പരിക്കേല്‍പ്പിക്കല്‍, ഇരയുടെ പേര് വെളിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് വിജയ് ബാബുവിനെതിരെ കേസെടുത്തിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 19 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 22 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More