തിരുവനന്തപുരം: രാജ്യത്തെ പാര്‍ലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ട് അതാത് പ്രദേശത്തുകാരുടെ വികസന പ്രവര്‍ത്തകര്‍ക്കുള്ളതാണെന്നും അത് കേന്ദ്ര ഫണ്ടിലേക്ക് മുതല്‍ കൂട്ടാനുള്ള കേന്ദ്ര തീരുമാനം ഫെഡറല്‍ തത്വങ്ങള്‍ക്കെതിരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മണ്ഡലത്തിലെ ജനങ്ങള്‍ക്കായി വിനിയോഗിക്കേണ്ട പണം തിരിച്ചെടുക്കുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല.
പാര്‍ലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ട് കോവിഡ് -19 ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ചികിത്സാ ചെലവിനുമായി വകയിരുത്തണമെന്ന നിര്‍ദ്ദേശമാണ് യഥാര്‍ഥത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. അതിനുപകരം എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. കേന്ദ്ര നിലപാടിനെതിരെ കേരളത്തിന്റെ അഭിപ്രായം അറിയിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.