ലൗ ജിഹാദ് പരാമര്‍ശം നടത്തിയ ജോര്‍ജ്ജ് എം തോമസിനെതിരെ സി പി എം നടപടിക്ക് സാധ്യത

കോഴിക്കോട്: കോടഞ്ചേരി മിശ്രവിവാഹവുമായി ബന്ധപ്പെട്ട് ലവ് ജിഹാദ് പരാമര്‍ശം നടത്തിയ സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോര്‍ജ്ജ് എം തോമസിനെതിരെ  നടപടിയെടുക്കാന്‍ സാധ്യത. കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റ് വിവാദ വിഷയം ചര്‍ച്ച ചെയ്തിരുന്നു. ജോര്‍ജ്ജ് എം തോമസിനെതിരെ നടപടിയെടുക്കുന്ന കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിര്‍ദേശം തേടാനാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനം. വിഷയത്തില്‍ സംസ്ഥാന നേതൃത്വം ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും.

ജോര്‍ജ്ജ് എം തോമസിനെതിരായി നടപടിയെടുക്കുമോ എന്ന കാര്യം പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ക്ക് ഒരുമിച്ച് ജീവിക്കാനുളള നിയമപരമായ അവകാശമുണ്ട്. സംസ്ഥാനത്ത് ലൗ ജിഹാദുണ്ടെന്ന ജോര്‍ജ്ജ് എം തോമസിന്റെ പരാമര്‍ശം പാര്‍ട്ടി നേരത്തെ തളളിപ്പറഞ്ഞതാണ്. അദ്ദേഹം പറഞ്ഞത് പാര്‍ട്ടിയുടെ നിലപാടല്ല എന്നും പി മോഹനന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, ജോയ്‌സ്‌നയെ കാണാനില്ലെന്നും തടങ്കലിലാണെന്നും ചൂണ്ടിക്കാട്ടി പിതാവ് ജോസഫ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തളളി. ജോയ്‌സ്‌ന തടങ്കലിലല്ലെന്ന് വ്യക്തമാക്കിയ കോടതി യുവതിയെ ഭര്‍ത്താവ് ഷെജിനൊപ്പം വിട്ടയച്ചു. ജസ്റ്റിസ് സി എസ് സുധ, വി ജി അരുണ്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ജോയ്‌സ്‌ന 26 വയസുളള, വിദേശത്ത് ജോലി ചെയ്ത് പരിചയമുളള സ്ത്രീയാണ്. പ്രായപൂര്‍ത്തിയായ ഒരു യുവതിക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനും ഇഷ്ടമുളളയിടത്ത് താമസിക്കാനും അവകാശമുണ്ട്. ഷെജിനും ജോയ്‌സ്‌നയും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാണ്. ഇക്കാര്യത്തില്‍ ഇടപെടാന്‍ കോടതിക്ക് പരിമിതിയുണ്ടെന്നും കോടതി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More