സുബൈര്‍ വധം സുരേന്ദ്രന്‍ വന്നതിന് പിന്നാലെ - സിപിഎം

പാലക്കാട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പാലക്കാട് വന്നുപോയതിന്റെ പിന്നാലെയാണ് എസ്ഡിപിഐ നേതാവ് സുബൈര്‍ കൊല്ലപ്പെട്ടതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സുരേഷ് ബാബു. 'സുബൈര്‍ കൊല്ലപ്പെടുന്നതിന്റെ രണ്ട് ദിവസം മുമ്പാണ് സുരേന്ദ്രന്‍ ആലത്തൂരിലെ പ്രവര്‍ത്തകന്റെ വീട്ടില്‍ വന്നത്. സുരേന്ദ്രന്‍ വന്നുപോയതിന്റെ രണ്ടാമത്തെ ദിവസമാണ് കൊലപാതകം നടക്കുന്നത്. സ്വാഭാവികമായും ആര്‍ക്കും മനസിലാകും. ഈ കൊലപാതകത്തിന് പിന്നില്‍ നേതൃത്വത്തിന് പങ്കുണ്ടോ എന്ന്. പങ്കുണ്ടെങ്കില്‍ അത് അന്വേഷിക്കണം. ആസൂത്രിതമായ കൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്'- സുരേഷ് ബാബു പറഞ്ഞു. 

അതിനിടെ, സുബൈര്‍ വധക്കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും എഡിജിപി വിജയ് സാഖറെ പറഞ്ഞു. ചിലര്‍ നിരീക്ഷണത്തിലാണ്. ചിലര്‍ കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. അന്വേഷണം നടക്കുന്നതിനാല്‍ ഇവരുടെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും എഡിജിപി അറിയിച്ചു. പാലക്കാട് നടന്ന രണ്ട് കൊലപാതകങ്ങളും കൃത്യമായ ആസൂത്രണത്തോടെയാണ് നടപ്പാക്കിയത്. ആസൂത്രിത കൊലപാതകങ്ങള്‍ തടയുക പ്രയാസമാണ് എന്നും അദ്ദേഹം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക   

പാലക്കാട്ടെ രണ്ട് കൊലപാതകങ്ങളും രണ്ട് പ്രത്യേക സംഘങ്ങളായാണ് അന്വേഷിക്കുന്നത്. ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധത്തില്‍ പ്രതികള്‍ക്കായി അന്വേഷണം നടക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കുറച്ചുപേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേസന്വേഷണത്തില്‍ നല്ല പുരോഗതിയുണ്ട്. രണ്ട് കൊലപാതകങ്ങളിലും ഗൂഢാലോചന നടന്നിട്ടുണ്ട്. ഗൂഢാലോചനയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്തും. കൊലപാതകം നടത്തിയവര്‍ വെറും കാലാള്‍പ്പടകള്‍ മാത്രമാണെന്നും എഡിജിപി അറിയിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More