ഭര്‍ത്താവിന്റെ ബന്ധുക്കള്‍ക്ക് സ്വത്ത്: ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു

ഡല്‍ഹി: ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ അപാകാതകള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ വകുപ്പ് 15 ഭരണഘടനാ വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടി, നിയമത്തിന്റെ സാധുത തന്നെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയിലാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്‍റെ ബെഞ്ച്  സര്‍ക്കാരിന് നോട്ടീസ് അയച്ചിരിക്കുന്നത്. 

ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിലെ വകുപ്പ് 15 അനുസരിച്ച് വില്‍ പത്രം എഴുതാതെ മരണപ്പെടുന്ന സ്ത്രീയുടെ സ്വത്ത് കൈമാറ്റം ചെയ്യുമ്പോള്‍ അവരുടെ ഭര്‍ത്താവിന്റെ കുടുംബത്തിലുള്ള അനന്തരാവകാശികള്‍ക്കും വിഹിതം നല്‍കണമെന്നാണ് ചട്ടം. ഈ വ്യവസ്ഥ തീര്‍ത്തും വിവേചനപരമാണ് എന്ന് വാദിക്കുന്ന ഹര്‍ജിയാണ് ഇപ്പോള്‍ കോടതി പരിഗണിക്കുന്നത്. കോടതിയയച്ച നോട്ടീസിന് മൂന്നാഴ്ച്ചക്കകം കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കണം. 

Contact the author

National Desk

Recent Posts

Web Desk 8 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 16 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More