സതീശന്‍ പ്രസ്താവന പിന്‍വലിക്കണം; പ്രതിഷേധവുമായി ഐഎൻടിയുസി

കോട്ടയം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഐഎൻടിയുസി പ്രതിഷേധം. ഐഎൻടിയുസി കോണ്‍ഗ്രസിന്‍റെ പോഷക സംഘടനയല്ലെന്ന വി ഡി സതീശന്‍റെ പ്രസ്താവനക്കെതിരെയാണ് കോട്ടയം ചങ്ങനാശ്ശേരി ടൌണിലാണ്‌ തൊഴിലാളികള്‍ പ്രതിഷേധിക്കുന്നത്. സതീശന്‍ പ്രസ്താവന പിന്‍വലിക്കണമെന്ന് ഐഎന്‍ടിയുസി വര്‍ക്കിംഗ് കമ്മിറ്റി അംഗം പി പി തോമസ് പറഞ്ഞു. കോണ്‍ഗ്രസിനൊപ്പമാണ് ഐ എന്‍ ടി യു സി നിലകൊണ്ടിട്ടുള്ളത്‌. സതീശന്‍ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാവില്ലെന്നും പി പി തോമസ് കൂട്ടിച്ചേര്‍ത്തു. 

'ഐ എൻ ടി യു സി കോണ്‍ഗ്രസിന്‍റെ പോഷകസംഘടനയല്ല. അതിനാല്‍ കോണ്‍ഗ്രസ് പറയുന്നത് ഐ എൻ ടി യു സി കേള്‍ക്കണമെന്നോ അനുസരിക്കണമെന്നോ ഇല്ല. കോണ്‍ഗ്രസ് അനുഭാവികള്‍ ഐ എൻ ടി യു സിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നെയുള്ളൂ' എന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസ്‌ ആങ്കര്‍ വിനു വി ജോണ്‍ നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെതിരെ സംസാരിക്കുമ്പോഴായിരുന്നു വി ഡി സതീശന്‍ ഐ എൻ ടി യു സിയെ തള്ളി പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, വി ഡി സതീശന്‍റെ വിവാദ പരാമര്‍ശം ചര്‍ച്ച ചെയ്യാന്‍  ഐഎൻടിയുസി ജില്ലാ പ്രസിഡൻ്റുമാരുടെ യോഗം സംസ്ഥാന പ്രസിഡന്‍റ് ആർ ചന്ദ്രശേഖരൻ ഇന്ന് വിളിച്ചിട്ടുണ്ട്.  ഇന്ന് വൈകിട്ട് 8 മണിക്ക്  ഓൺലൈനിലാണ് യോഗം ചേരുക. ഈ യോഗത്തില്‍ കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യും.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 21 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More