ഡീസല്‍ വില നൂറ് കടന്നു

തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യത്ത് ഇന്നും ഇന്ധന വില വര്‍ദ്ധിപ്പിച്ചു. പത്ത് ദിവസങ്ങൾക്കുള്ളിൽ ഒൻപതാമത്തെ തവണയാണ് വില വര്‍ദ്ധിപ്പിക്കുന്നത്. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ്‌ ഇന്ന് വര്‍ദ്ധിപ്പിച്ചത്. 11 ദിവസത്തിനിടെ പെട്രോളിന് 6 രൂപ 98 പൈസയും ഡീസലിന് 6 രൂപ 74 പൈസയുമാണ്‌ കൂട്ടിയത്. സംസ്ഥാനത്ത് ഡീസലിന് വീണ്ടും 100 രൂപ കടന്നു. കഴിഞ്ഞ ഒക്ടോബർ 11നു മുൻപാണ് തിരുവനന്തപുരത്ത് ഡീസൽ വില 100 കടന്നത്. നവംബർ മൂന്നിന് എക്സൈസ് ഡ്യൂട്ടി കുറച്ചപ്പോള്‍ ഡീസല്‍ വില 100 ന് താഴെയെത്തിരുന്നു. തിരുവനന്തപുരത്ത് ഡീസലിന് 100 രൂപ 8 പൈസയാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 111 രൂപ 45 പൈസയും ഡീസലിന് 98 രൂപ 45 പൈസയുമാണ്‌ വില. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടായിരുന്നു നവംബര്‍ 4 മുതല്‍ ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തി വെച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം,  പാചക വാതക - ഇന്ധന വില വര്‍ദ്ധനവിനെതിരെ സംസ്ഥാനത്ത് ഇന്ന് കോണ്‍ഗ്രസിന്‍റെ നേത്രുത്വത്തില്‍ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഗ്യാസ് സിലണ്ടര്‍, ഇരു ചക്രവാഹങ്ങള്‍ എന്നിവയില്‍ മാല ചാര്‍ത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുക. ഇന്ധന വില വര്‍ധനവിന്‍റെ കാരണം റഷ്യ -യുക്രൈന്‍ യുദ്ധമാണെന്ന നിലപാടാണ് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടേത്.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 20 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More