വിനു വി ജോണിന്റെ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കാന്‍ സി പി എം തീരുമാനം

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ അവതാരകന്‍ വിനു വി ജോണിന്റെ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കാന്‍ സി പി എം തീരുമാനം. രാജ്യസഭാംഗവും സി ഐ ടി യു ജനറല്‍ സെക്രട്ടറിയുമായ എളമരം കരീം എംപിക്കെതിരെ ചാനല്‍ ചര്‍ച്ചക്കിടെ വിനു വി ജോണ്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഏഷ്യാനെറ്റ് ചാനലിനെ ബഹിഷ്‌കരിക്കില്ലെന്ന്  സി പി എം അറിയിച്ചു. ദേശീയ പണിമുടക്ക് നടന്ന ദിവസം നടന്ന ചാനല്‍ ചര്‍ച്ചക്കിടെയാണ് വിനു വി ജോണ്‍ എളമരം കരീമിനെതിരായ പരാമര്‍ശം നടത്തിയത്. 

'സി ഐ ടി യു സംസ്ഥാന സെക്രട്ടറി എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ചുപൊട്ടിക്കണമായിരുന്നു. അദ്ദേഹം കുടുംബസമേതമാണ് സഞ്ചരിച്ചിരുന്നതെങ്കില്‍ കുടുംബത്തെയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ വണ്ടിയുടെ കാറ്റഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോര വരുത്തണമായിരുന്നു എന്നാണ് വിനു വി ജോണ്‍ നടത്തിയ പരാമര്‍ശം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

പണിമുടക്ക് നേരത്തെ പ്രഖ്യാപിച്ചതാണ്. എന്നിട്ടും ജനം വലഞ്ഞു എന്ന തരത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നത്. ഓട്ടോ തടഞ്ഞു, പിച്ചി, മാന്തി തുടങ്ങിയ പരാതികളെ വലിയ വാര്‍ത്തകളാക്കി ചിത്രീകരിക്കുകയായിരുന്നെന്നും എളമരം കരീം പണിമുടക്ക് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാണിച്ചായിരുന്നു വിനു വി ജോണിന്റെ പരാമര്‍ശം.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 21 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More