2024- നെ നേരിടാന്‍ കോണ്‍ഗ്രസ് ഇങ്ങനെയായാല്‍ പോര; ജി 23 നേതാക്കള്‍ ഇന്ന് സോണിയയെ കാണും

ഡല്‍ഹി: കോണ്‍ഗ്രസ് തിരുത്തല്‍വാദി നേതാക്കളുടെ കൂട്ടായ്മയായ ജി 23 നേതാക്കളുടെ യോഗം കൂട്ടായ നേതൃത്വം എന്ന ആവശ്യമുയര്‍ത്തി വീണ്ടും രംഗത്തുവന്നു.  2024 ലെ പൊതുതെരെഞ്ഞെടുപ്പിനെ മുന്നില്‍കണ്ട് പാര്‍ട്ടി വലിയ മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ് വലിയ ശക്തിയാകണമെന്നുമാണ് നേതാക്കളുടെ ആവശ്യം. ഇതിനായി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയും, ജമ്മുകാശ്മീര്‍ മുഖ്യമന്ത്രിയുമായിരുന്ന ഗുലാം നബി ആസാദിന്റെ വസതിയിലാണ് യോഗം ചേര്‍ന്നത്. ജി 23 ഗ്രൂപ്പില്‍ പെട്ട 18 നേതാക്കളാണ് ഇതില്‍ സംബന്ധിച്ചത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിനുശേഷം ഇന്നലെ ഒത്തുചേര്‍ന്ന നേതാക്കളുടെ യോഗം ഏറെ നേരം നീണ്ടുനിന്നു. ശക്തമായ നിലപാടോടെ ഹൈക്കമാണ്ടിന്റെ നിലപാടുകളെ തിരുത്തുക, ശക്തമായ നേതൃത്വത്തെ കണ്ടെത്തുക, മുതിര്‍ന്ന നേതാക്കളുടെയും ജനകീയ നേതാക്കളുടെയും കൂട്ടായ നേതൃത്വത്തെ ഉയര്‍ത്തിക്കൊണ്ടുവരിക, ഇവരുടെ ജനപ്രീതി പരമാവധി ഉപയോഗപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്  ജി 23 നേതാക്കള്‍ നീക്കം നടത്തുന്നത്. ഇനിയും രാഹുല്‍ ഗാന്ധിയടക്കമുള്ളവരുടെ തന്നിഷ്ടപ്രകാരമുള്ള പ്രവര്‍ത്തനങ്ങളെ പിന്തുണച്ചുകൊണ്ട് മുന്നോട്ടുപോകുന്നത് ആത്മഹത്യാപരമാണ് എന്ന വിലയിരുത്തലാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്കുള്ളത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നലെ ഗുലാം നബി ആസാദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേരളത്തില്‍ നിന്ന് ശശി തരൂര്‍, പി ജെ കുര്യന്‍ എന്നിവര്‍ പങ്കെടുത്തു. ജി 23 യുടെ വക്താവും രാഹുല്‍ ഗാന്ധിയുടെ കടുത്ത വിമര്‍ശകനുമായ കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ,  മനീഷ് തീവാരി, മണിശങ്കര്‍ അയ്യര്‍, തുടങ്ങിയവര്‍ ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. അതേസമയം കപില്‍ സിബലിന്റെ രൂക്ഷമായ വിമര്‍ശനത്തിനെതിരായി മറുശബ്ദങ്ങളും കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്‌. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ടിന്റെ കപില്‍ സിബല്‍ വിമര്‍ശനവും ഗാന്ധികുടുംബത്തെ പിന്തുണച്ചുകൊണ്ടുള്ള കര്‍ണാടകയിലെ മുതിര്‍ന്ന നേതാവ് ഡി കെ ശിവകുമാറിന്റെ പ്രസ്താവനയും ഇതിനുദാഹരണമാണ്. 

Contact the author

Web Desk

Recent Posts

National Desk 23 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More