വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ഔദാര്യമല്ല, അവകാശമാണ്, മന്ത്രിയുടെ അഭിപ്രായം അപക്വം- സച്ചിന്‍ ദേവ് എം എല്‍ എ

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ്ജ് വര്‍ധിപ്പിക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയും എം എല്‍ എയുമായ അഡ്വ. സച്ചിന്‍ദേവ്. കണ്‍സെഷന്‍ ചാര്‍ജ്ജുമായി ബന്ധപ്പെട്ട ഗതാഗത മന്ത്രിയുടെ അഭിപ്രായം അപക്വമാണെന്നും വിദ്യാര്‍ത്ഥികളുടെ ബസ് കണ്‍സെഷന്‍ ആരുടെയും ഔദാര്യമല്ല അവകാശമാണെന്നും സച്ചിന്‍ദേവ് എം എല്‍ എ പറഞ്ഞു. 

'നിരവധി അവകാശ സമരങ്ങളിലൂടെ  നേടിയെടുത്ത  വിദ്യാർത്ഥികളുടെ അവകാശമാണ് വിദ്യാർത്ഥി ബസ് കൺസഷൻ. അത് വർദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും, അതോടൊപ്പം തന്നെ നിലവിലെ കൺസഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാർഹമാണ്. ഇത്തരത്തിലുള്ള  അഭിപ്രായങ്ങൾ  ഇടതുപക്ഷ ഗവൺമെൻ്റിൻ്റെ വിദ്യാർത്ഥിപക്ഷ സമീപനങ്ങൾക്ക് കോട്ടം തട്ടുന്നതിന് ഇടയാക്കും. ഇത്തരത്തിലുള്ള പ്രസ്താവനകളും, അഭിപ്രായ പ്രകടനങ്ങളും ശ്രദ്ധയോട് കൂടി ചെയ്യേണ്ടതായിരുന്നു. അതിനാൽ തന്നെ ഈ അഭിപ്രായം  തിരുത്താൻ മന്ത്രി തയ്യാറാകണം'-സച്ചിന്‍ ദേവ് ഫെസ്ബുക്കില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

രണ്ടുരൂപ കണ്‍സെഷന്‍ ടിക്കറ്റ് കൊടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കുതന്നെ നാണക്കേടാണെന്നാണ് മന്ത്രി ആന്റണി രാജു പറഞ്ഞത്. 'വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ്ജ് വര്‍ധിപ്പിക്കുക എന്നതുള്‍പ്പെടെയുളള ആവശ്യങ്ങളാണ് ബസുടമകള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇന്ന് രണ്ടുരൂപ കൊടുക്കുക എന്നത് കുട്ടികള്‍ക്കുതന്നെ നാണക്കേടായി മാറിയിരിക്കുകയാണ്. 2012-ലാണ് അവസാനമായി കണ്‍സെഷന്‍ ചാര്‍ജ്ജ് വര്‍ധിപ്പിച്ചത്. അന്ന് രണ്ടുരൂപയാക്കിയതാണ്. അത് കഴിഞ്ഞ് പത്തുവര്‍ഷമായിരിക്കുന്നു. പത്തുവര്‍ഷമായി കണ്‍സെഷന്‍ രണ്ടുരൂപ കൊടുക്കുന്ന കുട്ടികള്‍ക്കുതന്നെ മനപ്രയാസമാണത്. സ്‌കൂള്‍ സമയത്ത് മറ്റുളളവരേക്കാള്‍ കുട്ടികളായിരിക്കും ബസില്‍ കൂടുതല്‍. അത് വലിയ രീതിയില്‍ വരുമാനം കുറയുന്നതിന് കാരണമാകുമെന്നാണ് ബസുടമകള്‍ പറയുന്നത്. അത് ഒരു പരിധിവരെ ന്യായമാണ്'-എന്നാണ് ആന്റണി രാജു പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More