പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ളയാളുടെ പിതാവ് മരണപ്പെട്ടു. മൃതദേഹം സംസ്കരിക്കില്ല

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പെരുനാട്ടില്‍ കൊറോണാബാധ സംശയിച്ച് നിരീക്ഷണത്തിലാക്കിയ ആളുടെ പിതാവ് മരണപ്പെട്ടു. വീട്ടില്‍ നിരീക്ഷണ ത്തിലിരുന്നയാളുടെ അച്ഛനാണ് മരിച്ചത്. മൃതദേഹം പത്തനംതിട്ട സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.  ഉടനെ സംസ്കരിക്കാന്‍ അനുവദിക്കില്ലെന്ന് ആരോഗ്യ വകുപ്പധികൃതര്‍ അറിയിച്ചു. മരണപ്പെട്ടയാളുടെ സ്രവ സാമ്പിളുകള്‍ കൊറോണാ പരിശോധക്ക് അയച്ചിട്ടുണ്ട്.ഇത് ലഭിച്ചതിനു ശേഷം മാത്രമേ സംസ്കാരം അനുവദിക്കു. മരണപ്പെട്ടയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

കേരളത്തിൽ ഇന്നലെ 9 - പേർക്ക് കൂടി കൊവിഡ് -19 രോ​ഗം സ്ഥിരീകരിച്ചു.  കാസർകോഡ് -7 ഉം  കണ്ണൂരും തൃശ്ശൂരും ഓരോരുത്തർക്കുമാണ് രോ​ഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതോടെ രോ​ഗം ബാധിച്ചവരുടെ എണ്ണം 295 ആയി. 2511 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 169997 പേരാണ് നിരീക്ഷണത്തിൽ ഉളളത്. 169291 പേർ വീട്ടിലും, 706 പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 154 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9139 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 8126 പേരുടെ ഫലം നെ​ഗറ്റീവാണ്.

ഇന്നലെ രോ​ഗം സ്ഥിരീകരിച്ചവരിൽ 3 പേർ ഡൽഹിയിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഒരാൾ ​​ഗുജറാത്തിൽ നിന്ന് എത്തിയതാണ്. സംസ്ഥാനത്ത് രോ​ഗം സ്ഥിരീകരിച്ച 295 പേരിൽ 206 പേർ വിദേശത്ത് നിന്നും കേരളത്തിൽ എത്തിയവരും 7 പേർ വിദേശികളുമാണ്. 78 പേർ സമ്പർക്കം വഴി രോ​ഗ ബാധിതരായി.


Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More