'85 ലക്ഷത്തിന്റെ ബെൻസ് വേണം!'; മന്ത്രിമാരുടെ ധൂര്‍ത്തിനെ കുറിച്ച് വാചാലനാകുന്ന ഗവര്‍ണ്ണര്‍

തിരുവനന്തപുരം: 85 ലക്ഷം രൂപയുടെ പുതിയ ബെൻസ് കാർ വേണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഈ ആവശ്യമുന്നയിച്ച് ഗവർണർ സർക്കാരിന് കത്ത് നൽകുകയും അത് ധനവകുപ്പ് അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോഴത്തെ കാർ ഒന്നര ലക്ഷം കിലോ മീറ്റർ ഓടി. വിവിഐപി പ്രോട്ടോകോൾ പ്രകാരം ഒരു ലക്ഷം കി. മീ. കഴിഞ്ഞാൽ വാഹനം മാറ്റണമെന്നുമാണ് രാജ്ഭവന്‍ ചൂണ്ടിക്കാട്ടുന്നത്. 

മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ നിയമനങ്ങൾ ധൂർത്താണെന്ന് കാട്ടി ഗവർണർ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ പുതിയ ബെൻസ് കാർ വേണമെന്ന ആവശ്യം ധൂര്‍ത്തില്‍ പെടില്ലേ എന്നാണ് സമൂഹമാധ്യമങ്ങള്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. രാജ്ഭവനിലെ നിയമനങ്ങളും ചർച്ചയിൽ വരുന്നുണ്ട്. രാജ്ഭവനിലെ 158 നിയമനങ്ങളിൽ ഭൂരിഭാഗത്തിലും പിഎസ്‌സിക്കോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോ പങ്കില്ല. ഗവർണറെ സ്വാധീനിച്ച് നിയമനം നേടിയവരാണ് എല്ലാം എന്നാണ് ആരോപണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് രാവിലെ നിയമസഭയിൽ തുടങ്ങും. നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷം പങ്കെടുക്കും. ഗവർണർക്കെതിരായ വിമർശനം പ്രതിപക്ഷം കൊണ്ടുവന്നേക്കും. മൂന്നു ദിവസമാണ് ചർച്ച. 

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More