ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത്. ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കാശിപൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
'ഉത്തരാഖണ്ഡില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നത് കോണ്‍ഗ്രസാണ്. ജനങ്ങള്‍ വികസനത്തിനായാണ് വോട്ട് ചെയ്തത്. ആ വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമായി. ബിജെപിക്ക് ഇക്കാര്യത്തില്‍ ഉത്കണ്ഠയുണ്ട്. എന്നാല്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍ക്കുമെന്ന കാര്യം ഉറപ്പാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ പാര്‍ട്ടി അധ്യക്ഷയോട് ആവശ്യപ്പെടും. ജനങ്ങള്‍ ആഗ്രഹിക്കുന്നയാളായിരിക്കും ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിയാവുക'- ഹരീഷ് റാവത്ത് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്ന് ഹരീഷ് റാവത്ത് നേരത്തേ അവകാശപ്പെട്ടിരുന്നു. ഒന്നുകില്‍ താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകും. അല്ലെങ്കില്‍ വീട്ടിലിരിക്കും എന്നാണ് ഹരീഷ് റാവത്ത് ഒരു സ്വകാര്യ മാധ്യമത്തിനുനല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഫെബ്രുവരി 14-നാണ് ഉത്തരാഖണ്ഡ് നിയമസഭയിലേക്കുളള തെരഞ്ഞെടുപ്പ് നടന്നത്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍.
സംസ്ഥാനം രൂപീകരിച്ചതിനുശേഷം 2002-ല്‍ നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയത് കോണ്‍ഗ്രസായിരുന്നു. 2007-ല്‍ അധികാരം നഷ്ടമായെങ്കിലും 2012-ല്‍ വീണ്ടും ഭരണം പിടിച്ചു. 2017-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 70-ല്‍ 59 സീറ്റും നേടി ബിജെപി കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി അധികാരത്തിലെത്തി. എന്നാല്‍ ഇത്തവണ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.