നിര്‍മ്മാണ തൊഴിലാളികള്‍ക്ക് 1000 രൂപ, കര്‍ഷക പെന്‍ഷന്‍ തടസ്സപ്പെടില്ല, നഴ്സുമാരെ പിരിച്ചു വിട്ടതില്‍ ഇടപെടും - മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ ബാധയും ലോക്ക് ഡൌണും മൂലം സംസ്ഥാനത്ത് ഏറ്റവുമധികം പ്രയാസപ്പെടുന്ന നിര്‍മ്മാണ മേഖലയിലെ തൊഴിലാളികള്‍ക്ക് 1000- രൂപാവീതം ധനസഹായം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊറോണ അവലോകന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇപ്പോള്‍ നല്‍കി കൊണ്ടിരിക്കുന്ന കര്‍ഷക പെന്‍ഷന്‍ ഈ സാഹചര്യത്തില്‍ മുടങ്ങാതിരിക്കാന്‍ പ്രത്യേകം നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രി 8 - നഴ്സുമാരെ കൂട്ടമായി പിരിച്ചുവിട്ട നടപടി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഈ നടപടി ബന്ധപ്പെട്ട ആശുപത്രി പുന:പരിശോധിക്കണം. ഇല്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലെ മറ്റു പ്രധാന വിവരങ്ങള്‍ 

1.കോവിഡ് ധനസഹായമായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് 157- കോടി രൂപ അനുവദിച്ചു.

2.സംസ്ഥാനത്തിന്‍റെ  വായ്പാ പരിധി ഉയര്‍ത്താനും ഹോങ്കോങ്ങില്‍ നിന്ന് റാപ്പിഡ് ടെസ്റ്റ്‌ കിറ്റുകള്‍ കൊണ്ടു വരാന്‍ നടപടി വേണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കൊവിഡ് മൂലമല്ലാതെ വിദേശത്ത്‌ മരണപ്പെട്ടവരെ നാട്ടിലെത്തിക്കാന്‍ നടപടി വേണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. കൊവിഡ്  മൂലം മരിച്ചവരേ നാട്ടിലെത്തിക്കനാവില്ലെന്ന് മുഖ്യമന്ത്രി  വ്യക്തമാക്കി. 

3.മദ്യ വിതരണവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സര്‍ക്കാര്‍ അംഗീകരിക്കും.

4.വ്യാജ സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ പൊലിസ് കര്‍ശന നടപടിയെടുക്കും.

5.അടിയന്തിര സാഹചര്യത്തില്‍ ലോഡ്ജ്,, ഹോട്ടല്‍, തുടങ്ങിയവ ആശുപത്രികള്‍ക്ക് പകരമായി ഉപയോഗിക്കും.

6.പദ്ധതി വിഹിതമായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1646 - കോടി രൂപയനുവദിച്ചു.

7.സംസ്ഥാനത്ത് സൌജന്യ റേഷന്‍ 28,36000 - പേര്‍ ഇതിനകം വാങ്ങി.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 4 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More