സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം : ഇന്ന് സംസ്ഥാനത്ത്  21 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ രണ്ടുപേര്‍ നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. രോഗം സ്ഥിരീകരിച്ചവരില്‍ ജില്ല തിരിച്ചുള്ള കണക്ക് ഇപ്രകാരമാണ് - കാസര്‍ഗോഡ്‌ - 8, ഇടുക്കി - 5, കൊല്ലം -2, തിരുവനന്തപുരം -1, പത്തനംതിട്ട - 1, തൃശ്ശൂര്‍ - 1, മലപ്പുറം - 1, കോഴിക്കോട് -1, കണ്ണൂര്‍ -1. കൊല്ലം ജില്ലയില്‍ ഗര്‍ഭിണിക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. ബാക്കി ഒന്‍പതുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് കൊറോണാ ബാധയുണ്ടായത്‌. ഇതുവരെ സംസ്ഥാനത്ത് ഇരുനൂറ്റി എണ്‍പത്തിയാറു (284) പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇപ്പോള്‍  ഇരുനൂറ്റി അമ്പത്തിയാറു (256) പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇരുപത്തിയെട്ടു (28) പേര്‍ക്ക് ഇതിനകം രോഗം ഭേദമായതായും  മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത്  കൊറോണാ ബാധ സ്ഥിരീകരിച്ചവരില്‍ ഇരുനൂറു (200) പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും ബാക്കിയുള്ളവര്‍ സമ്പര്‍ക്കം മൂലം രോഗബാധിതരായവരുമാണ്. കൊറോണയുമായി ബന്ധപ്പെട്ട് ഒരുലക്ഷത്തി അറുപത്തി അയ്യായിരത്തി തൊള്ളായിരത്തി മുപ്പത്തിനാലു  (1,65,934) പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്.

മാര്‍ച്ച്‌ 5 - മുതല്‍ 25 - വരെ വിദേശ രാജ്യങ്ങളില്‍ നിന്ന് സംസ്ഥാനത്തെത്തിയവരെ നിരീക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊറോണ അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വാര്‍ത്താ സമ്മേളനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍, റവന്യുമന്ത്രി ഇ.ചന്ദ്ര ശേഖരന്‍ എന്നിവര്‍ സംബന്ധിച്ചു. 




Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 4 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More