എപ്പോള്‍ വേണമെങ്കിലും ഞാന്‍ കൊല്ലപ്പെടും, വധഭീഷണിയുണ്ട്- രാമസിംഹന്‍ എന്ന അലി അക്ബര്‍

കോഴിക്കോട്: താന്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാമെന്നും ഒരുപാട് ഭീഷണികള്‍ വരുന്നുണ്ടെന്നും രാമസിംഹന്‍ എന്ന അലി അക്ബര്‍. വളരെക്കാലമായി എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാമെന്ന അവസ്ഥയിലാണ് താന്‍ ജീവിക്കുന്നതെന്നും മുസ്ലീമായാണ് ജനിച്ചതെങ്കിലും ഹിന്ദുവായി മരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അലി അക്ബര്‍ പറഞ്ഞു. കേസരി വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് വധഭീഷണിയുണ്ടെന്ന കാര്യം അലി അക്ബര്‍ വെളിപ്പെടുത്തിയത്. രാമസിംഹന്‍ എന്ന ഞാന്‍ മരിച്ചാല്‍ രാമനാമം ഉറക്കെചൊല്ലിവേണം സംസ്‌കരിക്കാന്‍. അപ്പോഴേ ഒരായിരം രാമസിംഹന്മാര്‍ ഇനിയും വരികയുളളു. ഒരുപാടുകാലം അടിമയായി ജീവിച്ച് മരിക്കുന്നതിനേക്കാള്‍ ധീരമായി എതിര്‍ത്തുനിന്ന് ഭാരതസംസ്‌കാരത്തിനുവേണ്ടി മരിക്കുന്നതാണ് നല്ലത്- അലി അക്ബര്‍ പറഞ്ഞു.

ഓരോ ഹിന്ദുവും അവരുടെ മക്കളെ സ്വധര്‍മ്മത്തെക്കുറിച്ച് പഠിപ്പിക്കുവാന്‍ തയാറാകണം. വില കൂടിയ വാഹനങ്ങളും വസ്ത്രങ്ങളുമായി കടന്നുവരുന്ന മുസ്ലീം ചെറുപ്പക്കാരെ കണ്ട് പെണ്‍കുട്ടികള്‍ ഭ്രമിച്ചുപോകാറുണ്ട് എന്നതാണ് വാസ്തവം. ഇത് മുതലെടുത്താണ് അവരിലേക്ക് മതം ഇന്‍ജെക്ട് ചെയ്യുന്നത്. നേരായ വഴിയിലൂടെ അത് നടന്നില്ലെങ്കില്‍ ലഹരിയുടെ വഴി ഉപയോഗിക്കും. ഭ്രമാത്മക ലോകത്തെക്കുറിച്ച് നമ്മുടെ കുട്ടികള്‍ക്ക് ധാരണ നല്‍കണം. -അലി അക്ബര്‍ ആവശ്യപ്പെട്ടു

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാമസിംഹന്‍ എന്ന പേര് തെരഞ്ഞെടുക്കാനുളള കാരണമെന്താണ് എന്ന ചോദ്യത്തിന് രാമസിംഹനെന്ന പേര് ചരിത്രത്തില്‍നിന്ന് മായ്ച്ചുകളയാന്‍ തീവ്ര ഇസ്ലാംമതവാദികള്‍ തീരുമാനിച്ചിട്ടുണ്ട്. മായ്ച്ചുകളയാന്‍ ശ്രമിക്കുന്ന പേരുകള്‍ ഉറക്കെ വിളിച്ചുപറയേണ്ടത് ചരിത്രപരമായ ദൗത്യമാണ്. ഞാന്‍ രാമസിംഹനെന്ന പേര് സ്വീകരിച്ചതോടെ അതാരാണ് എന്ന അന്വേഷണങ്ങള്‍ വ്യാപകമായി. 1947-ല്‍ രാമസിംഹനെ ഇല്ലാതാക്കിയവര്‍ നമുക്ക് ചുറ്റും ഇപ്പോഴുമുണ്ട്. അവര്‍ക്കുമുന്നില്‍ രാമസിംഹന്‍ ഇല്ലാതായിട്ടില്ല എന്ന് വിളിച്ചുപറയാന്‍ എന്റെ തീരുമാനത്തിന് കഴിഞ്ഞു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More