50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾ ഹൈക്കോടതി വിലക്കി; കാസര്‍ഗോഡ്‌ സമ്മേളനം വെട്ടിച്ചുരുക്കി സിപിഎം

കൊച്ചി: പൊതുപരിപാടി നിരോധന ഉത്തരവിട്ടതിന് തൊട്ടുപിന്നാലെ അത് പിൻവലിച്ച കാസർഗോഡ് ജില്ലാ കളക്ടറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. സിപിഎമ്മിന്റെ കാസർഗോഡ് ജില്ലാസമ്മേളനം നടക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഒരാഴ്ചത്തേയ്‌ക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. പൊതു സമ്മേളനങ്ങളിൽ 50 പേരിൽ കൂടുതൽ കൂടുന്നില്ലെന്ന് കളക്ടർ ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

കാസർഗോഡ് ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ നിരക്ക് 36 ശതമാനമാണ്. രാഷ്‌ട്രീയ പാർട്ടികളുടെ സമ്മേളനത്തിന് എന്താണ് പ്രത്യേകതയെന്നും കോടതി ചോദിച്ചു. കൊവിഡ്‌ മാനദണ്ഡങ്ങൾ യുക്തിസഹമാണോയെന്ന് ചോദിച്ച കോടതി സർക്കാർ കൂടുതല്‍ വ്യക്തതവരുത്തേണ്ടതുണ്ടെന്നും നിര്‍ദ്ദേശിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിൽ പോലും ആളുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട് എന്നും കോടതി ഓര്‍മ്മിപ്പിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊറോണ നിയന്ത്രണങ്ങൾ പിൻവലിച്ച കാസർഗോഡ് ജില്ലാ കളക്ടറുടെ ഉത്തരവ് വ്യക്തമായില്ലെന്നും കോടതി പറഞ്ഞു. ഇന്നലെ കൊറോണ അവലോകന യോഗം കഴിഞ്ഞതിന് പിന്നാലെയാണ് കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് രാഷ്‌ട്രീയ പാർട്ടികളുടെ പൊതു യോഗം വിലക്കിയത്. എന്നാൽ രണ്ട് മണിക്കൂറിനകം തീരുമാനം പിൻവലിക്കുകയായിരുന്നു. സിപിഎമ്മിന്റെ സമ്മർദ്ദം മൂലമാണ് കളക്ടർ തീരുമാനം പിൻവലിച്ചതെന്ന ആരോപണമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കമുള്ളവര്‍ ഉന്നയിച്ചത്.

ഇതിനിടെ സിപിഎം കാസര്‍ഗോഡ്‌ ജില്ലാ സമ്മേളന നടപടികള്‍ വെട്ടിച്ചുരുക്കി. ഇന്നാരംഭിച്ച സമ്മേളനം നാളെ സമാപിക്കുമെന്ന് പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു. കൊവിഡ്‌ മാനദണ്ഡങ്ങള്‍ പാലിക്കാതെ സമ്മേളനം നടത്തുനതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പാര്‍ട്ടി സമ്മേളന നടപടികള്‍ വെട്ടിച്ചുരുക്കിയത്. ഇതിന് തൊട്ടുപിന്നാലെയാണ് 50 പേരിൽ കൂടുതലുള്ള സമ്മേളനങ്ങൾക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് വന്നത്. 

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More