അപര്‍ണ്ണ ബിജെപിയില്‍ പോയതോടെ കുടുംബവും പാര്‍ട്ടിയും രക്ഷപ്പെട്ടു- അഖിലേഷ് യാദവ്

ലക്‌നൗ: സഹോദരന്റെ ഭാര്യ അപര്‍ണ യാദവ് ബിജെപിയില്‍ ചേര്‍ന്നതില്‍ സന്തോഷമുണ്ടെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബിജെപി ആരോപിച്ചിരുന്നത് സമാജ് വാദിയില്‍ 'പരിവാര്‍വാദ്' (കുടുംബാംഗങ്ങളെ പാര്‍ട്ടി നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നു) ഉണ്ടെന്നാണെന്നും അവര്‍തന്നെ തന്റെ കുടുംബത്തിലെ പരിവാര്‍വാദ് അവസാനിപ്പിക്കുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. 'ഇതോടെ ആരോപണങ്ങളില്‍ നിന്ന് എന്റെ കുടുംബവും പാര്‍ട്ടിയും രക്ഷപ്പെട്ടു. ഇക്കാര്യത്തില്‍ ഞാന്‍ അവരോട് നന്ദിയുളളവനാണ്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'അവരുടെ കൊഴിഞ്ഞുപോക്ക് ഒരിക്കലും പാര്‍ട്ടിയെ ബാധിക്കില്ല. ഞങ്ങള്‍പോലും ടിക്കറ്റ് നല്‍കാത്തവര്‍ക്ക് ബിജെപി ടിക്കറ്റ് നല്‍കുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ട്. ഞാന്‍ അപര്‍ണാ യാദവിനെ അഭിനന്ദിക്കുകയാണ്. സമാജ് വാദിയുടെ പ്രത്യയശാസ്ത്രം ബിജെപിയിലേക്ക് എത്തിക്കുന്നതിന്. ഞങ്ങളുടെ പ്രത്യയശാസ്ത്രം എത്തിച്ചേര്‍ന്നാലെങ്കിലും ബിജെപിയില്‍ ജനാധിപത്യമുണ്ടാവും. എനിക്ക് ഉറപ്പാണ്'- എന്നായിരുന്നു അഖിലേഷിന്റെ പരിഹാസം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനു മുന്നോടിയായി സമാജ് വാദി പാര്‍ട്ടി പുറത്തിറക്കിയ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ പേരില്ലാത്തതില്‍ പ്രതിഷേധിച്ചാണ് അപര്‍ണാ യാദവ് പാര്‍ട്ടി വിട്ടത്. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബിജെപി സംസ്ഥാന പ്രസിഡന്റ് സ്വതന്ത്ര്യ ദേവ് സിംഗ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് അപര്‍ണ ബിജെപി അംഗത്വം സ്വീകരിച്ചത്. അതേസമയം, ഫെബ്രുവരി പത്തിനാണ് ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് പത്തിനായിരിക്കും വോട്ടെണ്ണല്‍ നടക്കുക.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More