ഭാഗ്യം വരാന്‍ പേരില്‍ ഒരു 'A' കൂട്ടി ലെന

പേരുമാറ്റുകയാണെന്ന് വെളിപ്പെടുത്തി നടി ലെന. തന്റെ പേരിന്റെ സ്‌പെല്ലിംഗിലാണ് താരം മാറ്റം വരുത്തിയിരിക്കുന്നത്. ലെന എന്ന പേരിനൊപ്പം ഒരു A കൂടെ ചേര്‍ത്താണ് പരിഷ്‌കരണം. പേരില്‍ മാറ്റം വരുത്തുന്ന വിവരം നടി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് അറിയിച്ചത്. LENAA എന്നാണ് പുതിയ പേര്. 'പ്രിയപ്പെട്ട സുഹൃത്തുക്കളെ എന്റെ പേരിന്റെ സ്‌പെല്ലിംഗ് lenaa എന്നാക്കിയിരിക്കുന്നു. എനിക്ക് ഭാഗ്യം ആശംസിക്കൂ' എന്നാണ് ലെന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ജൂത സംഖ്യാ ശാസ്ത്രമനുസരിച്ചുളള നിര്‍ദേശപ്രകാരമാണ് പേരുമാറ്റം.

ജീവിതത്തിലേക്ക് ഭാഗ്യം വരാനായി പേര് മാറ്റുന്ന സിനിമാ താരങ്ങള്‍ നിരവധിയാണ്. സംഖ്യാ ശാസ്ത്രമനുസരിച്ച് പേരിന്റെ ഇംഗ്ലീഷ് അക്ഷരങ്ങളില്‍ മാറ്റം വരുത്തുകയോ ചിലപ്പോള്‍ പേര് തന്നെ മാറ്റുകയോ ചെയ്യും. ഇതുവഴി ജീവിതത്തിലേക്ക് ഭാഗ്യം വരും, കരിയറില്‍ വിജയം വരും എന്നൊക്കെയാണ് വിശ്വാസം. മലയാളത്തില്‍ സംവിധായകന്‍ ജോഷിയും നടന്‍ ദിലീപുമെല്ലാം അത്തരത്തില്‍ പേരില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയവരാണ്.

ജോഷി തന്റെ പേരിനൊപ്പം ഒരു y കൂടെ ചേര്‍ത്താണ് പരിഷ്‌കരിച്ചത്. ദിലീപ് dileep എന്നതുമാറ്റി dilieep എന്നാക്കി മാറ്റുകയായിരുന്നു. വിവേക് ഒബ്രോയ്, ഹൃത്വിക് റോഷന്‍, കരിഷ്മ കപൂര്‍, കരീന കപൂര്‍, രാജ് കുമാര്‍ റാവു, സോനം കപൂര്‍, അജയ് ദേവ്ഗണ്‍, ആയുഷ്മാന്‍ ഖുറാന, റാണി മുഖര്‍ജി തുടങ്ങിയ താരങ്ങളും ഭാഗ്യം വരാനായി തങ്ങളുടെ പേരുകളില്‍ മാറ്റം വരുത്തിയവരാണ്.

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More