റിപ്പബ്ലിക് ഡേ പരേഡില്‍ നിന്ന് ഗുരുവിനെ മാറ്റി ശങ്കരാചാര്യരെ കൊണ്ടുവരുമ്പോള്‍ - കെ ടി കുഞ്ഞിക്കണ്ണന്‍

റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യത്തില്‍ നിന്ന് ശ്രീ നാരയണ ഗുരുവിനെ ഒഴിവാക്കി ശങ്കരാചാര്യരെ വെക്കാന്‍ നിര്‍ദേശിച്ച കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കെ ടി കുഞ്ഞിക്കണ്ണന്‍. ഹിന്ദു രാഷ്ട്രവാദികൾക്ക് ഗുരുവിനെ സഹിക്കാനാവില്ലെന്നത് സാമാന്യ ബുദ്ധിയുള്ള ആർക്കും മനസിലാക്കാവുന്നതേയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.  ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ഹിന്ദു രാഷ്ട്രം ലക്ഷ്യം വെക്കുന്നവർക്ക് നാരായാണ ഗുരുവിനെ സഹിക്കാനാവില്ല. വിഗ്രഹപ്രതിഷ്ഠാ സംബന്ധിയായ സംസ്കൃത തന്ത്രവിധികളെ വെല്ലുവിളിച്ച് അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ ഗുരുദേവനെ ആര്യവംശാഭിമാനികളായ സംഘപരിവാറുകാര്‍ക്ക് അംഗീകരിക്കാനാവില്ല- കെ ടി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.

കെ ടി കുഞ്ഞിക്കണ്ണന്റെ കുറിപ്പ്

തങ്ങളുടെ ഹിന്ദു രാഷ്ട്ര അജണ്ടയിൽ നിന്നാണ് കേന്ദ്ര സർക്കാർ റിപ്പബ്ലിക്ക് ദിന പരേഡിലെ കേരളത്തിൻ്റെ നിശ്ചല ദൃശ്യത്തിൽ നിന്നും നാരായണ ഗുരുവിനെ ഒഴിവാക്കി ശങ്കരാചര്യരെ വെക്കാൻ നിർദേശിച്ചത്.ഇന്ത്യ ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ഹിന്ദു രാഷ്ട്രമല്ലായെന്ന കാര്യമാണ് ഈയൊരു നീക്കത്തിലൂടെ കേന്ദ്ര സർക്കാർ മറന്നു പോകുന്നത്. മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കാണ്...

ഹിന്ദു രാഷ്ട്രവാദികൾക്ക് ഗുരുവിനെ സഹിക്കാനാവില്ലെന്ന് ആർക്കാണറിയാത്തത്.സാമാന്യ ബുദ്ധിയുള്ള ആർക്കും അവരുടെ ഗുരുവിരോധം മനസിലാക്കാവുന്നതേയുള്ളൂ... ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ഹിന്ദു രാഷ്ട്രം ലക്ഷ്യം വെക്കുന്നവർക്ക് നാരായാണ ഗുരുവിനെ സഹിക്കാനാവില്ല. വിഗ്രഹപ്രതിഷ്ഠാ സംബന്ധിയായ സംസ്കൃത തന്ത്രവിധികളെ വെല്ലുവിളിച്ച് അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ ഗുരുദേവനെ ആര്യവംശാഭിമാനികളായ സംഘപരിവാറുകാര്‍ക്ക് അംഗീകരിക്കാനാവില്ല.

ജാതിഭേദം മതദ്വേഷമേതുമില്ലാതെ സർവരും സോദരത്വനേ വാഴുന്ന മാതൃകാ സ്ഥാനമാണിതെന്നു വിഭാവനം ചെയ്ത ഗുരുവിനെ വിഭജനവും വിദ്വേഷപ്രചരണവും രാഷ്ട്രീയഅജണ്ടയാക്കി നടക്കുന്ന മത രാഷ്ട്രവാദികൾക്ക് എങ്ങനെ സ്വീകരിക്കാനാവും.? അവർക്ക് പഥ്യം ശങ്കരൻ തന്നെ. 

ശൂദ്രന് ഇഹത്തിലും പരത്തിലും രക്ഷയില്ലെന്ന് മനുസ്മൃതിയെ പ്രമാണമാക്കി സമർത്ഥിച്ച സാക്ഷാൽ ശങ്കരാചര്യർ തന്നെയാണ് അവര്‍ക്ക് പഥ്യമായിരിക്കുക. കീഴാളരുടെ മോചനവും സ്വാതന്ത്ര്യവുമാണ് തൻ്റെ ജ്ഞാന കർമ്മസിദ്ധാന്തമെന്ന് ഉൽഘോഷിച്ച ഗുരുവിനെ എങ്ങിനെ സംഘപരിവാറിന് പൊറുപ്പിക്കാനാവും. ബ്രാഹ്മണരുടെയും മറ്റു ദ്വിജന്മാരുടെയും മേധാവിത്വം ഉറപ്പാക്കാനായി ശൂദ്രരെ മോചനമില്ലാത്ത അടിമകളാക്കി അവതരിപ്പിച്ച മനുസ്മൃതിയിൽ ആർമാദിച്ച ശങ്കരൻ തന്നെയാണ് അവർക്കാവശ്യം.

ചാതുർവർണ്യത്തെ ന്യായീകരിക്കാൻ ശങ്കരൻ ബുദ്ധികൊണ്ടു പറന്നുവെന്ന് കളിയാക്കിയ നാരായാണ ഗുരുവിന് അവര്‍ വിലക്കേർപ്പെടുത്തിയില്ലെങ്കിലേ ആശ്ചര്യപ്പെടേണ്ടതുള്ളൂ..ഇന്ത്യയൊരു മതനിരപേക്ഷ റിപ്പബ്ലിക്കാണല്ലോ. ഇന്ത്യയിൽ നിലനില്ക്കുന്നത് മതനിരേപക്ഷ ജനാധിപത്യ ഭരണഘടനയാണല്ലോ. ഇന്ത്യൻ റിപ്പബ്ലിക്ക് ദിനപരേഡിലെ കേരളത്തിൻ്റെ നിശ്ചലദൃശ്യത്തിൽ നാരായണഗുരുവിന് വിലക്ക് ഏർപ്പെടുന്നതിന് എന്ത് ന്യായമെന്ന് ചോദിക്കാമല്ലോ... ഭരണഘടനയെയും ജനാധിപത്യ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കിയാണല്ലോ സംഘപരിവാറുകാരുടെ  കേന്ദ്ര സർക്കാർ ഹിന്ദു രാഷ്ട്ര അജണ്ടകൾ ഓരോന്നും പ്രയോഗത്തിലാക്കി കൊണ്ടിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More