സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തത് ആരെ സംരക്ഷിക്കാന്‍- ഭാഗ്യലക്ഷ്മി

തിരുവനന്തപുരം:സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രട്ശ്നങ്ങള്‍ പഠിച്ച് സംര്‍പ്പിക്കപ്പെട്ര ജസ്റ്റിസ് ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. റിപ്പോര്‍ട്ട് പുറത്തുവിടാത്തതിലൂടെ സര്‍ക്കാര്‍ ആരെയോ സംരക്ഷിക്കാനുളള ശ്രമമാണ് നടത്തുന്നത്. ഇങ്ങനെ മൂടിവയ്ക്കാനായിരുന്നെങ്കില്‍ അന്വേഷണക്കമ്മീഷനെ നിയമിക്കേണ്ട കാര്യമില്ലായിരുന്നുവെന്നും നിര്‍ണ്ണായകമായ കാര്യങ്ങള്‍ റിപ്പോര്‍ട്ടിലുളളതുകൊണ്ടാണ് സര്‍ക്കാര്‍ അത് പുറത്തുവിടാത്തതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചക്കിടെയായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

'എന്തുകൊണ്ട് റിപ്പോര്‍ട്ട് പുറത്തുവിടുന്നില്ല എന്നത് സര്‍ക്കാരിനുമുന്നില്‍ വന്നിരിക്കുന്ന വെല്ലുവിളി നിറഞ്ഞ ചോദ്യമാണ്. എന്തുകൊണ്ട് അത് മറച്ചുപിടിക്കുന്നു. അതിന്റെ അര്‍ത്ഥം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ ബാധിക്കപ്പെടുന്നവരുണ്ട് എന്നല്ലേ. അവരെ സംരക്ഷിക്കാനാണോ റിപ്പോര്‍ട്ട് പുറത്തുവിടാത്തത്. മൂടിവയ്ക്കാനായിരുന്നെങ്കില്‍ കമ്മീഷന്റെ ആവശ്യമില്ലായിരുന്നു. സിനിമാലോകത്ത് ഒരു വലിയ മാറ്റം കൊണ്ടുവരാനാണ് കമ്മീഷനെ വച്ചതുതന്നെ. എന്റെ പതിനെട്ടുവയസില്‍ തന്നെ സിനിമാ മേഖലയില്‍ നിന്ന് വാക്കുകള്‍ കൊണ്ടും പ്രവൃത്തികള്‍കൊണ്ടും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിനെയെല്ലാം ചെറുത്തുനിന്നിട്ടുമുണ്ട്. പക്ഷേ ഇന്ന് പല പെണ്‍കുട്ടികളും എനിക്ക് സിനിമ വേണ്ട, ഇത് നേരിടാന്‍ ആവില്ല എന്ന് പറഞ്ഞ് പിന്മാറുന്ന അവസ്ഥയാണ്. ഈ റിപ്പോര്‍ട്ട് വെറുതേ വാങ്ങി കയ്യില്‍ വച്ചിട്ട് എന്തിനാണ്. വളരെ സ്‌ട്രോങ് ആയ എന്തോ ഒന്ന് റിപ്പോര്‍ട്ടിലുണ്ട്. അതുകൊണ്ടാണ് അത് പുറത്തുവിടാത്തത്'-ഭാഗ്യലക്ഷ്മി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിനിമാരംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് ഹേമ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് രണ്ടുവര്‍ഷമായും പുറത്തുവിടാത്തതിനെതിരെ പ്രതിഷേധങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പുതിയ സമിതി രൂപീകരിച്ചിരുന്നു. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനെക്കുറിച്ച് പഠിക്കാനാണ് സര്‍ക്കാര്‍ മൂന്നംഗ കമ്മിറ്റിയെ നിയമിച്ചത്. സാംസ്‌കാരിക വകുപ്പ് അണ്ടര്‍ സെക്രട്ടറി, ചലച്ചിത്ര അക്കാദമി സെക്രട്ടറി, നിയമ വകുപ്പ് അണ്ടര്‍ സെക്രട്ടറി എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

Contact the author

Web Desk

Recent Posts

National Desk 13 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 14 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More