റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി; ടി പി വധക്കേസ് പ്രതി കിര്‍മാണി മനോജടക്കം 16 പേര്‍ പിടിയില്‍

വയനാട്: സ്വകാര്യ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ 16 പേര്‍ കസ്റ്റടിയില്‍. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കിര്‍മാണി മനോജടക്കമുളളവരെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്. ഇന്ന് പുലര്‍ച്ചയോടെ വയനാട് പടിഞ്ഞാറത്തറയിലെ റിസോര്‍ട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ലഹരിപ്പാര്‍ട്ടി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പൊലീസ് റിസോര്‍ട്ടിലെത്തിയത്.

ഇന്നലെ വൈകുന്നേരമായിരുന്നു പാര്‍ട്ടി നടന്നത്. എം ഡി എം എയും കഞ്ചാവുമടക്കമുളള ലഹരിമരുന്നുകള്‍ പൊലീസ് റിസോര്‍ട്ടില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഗുണ്ടാ നേതാവ് കമ്പളക്കാട് മുഹ്‌സിന്റെ വിവാഹപ്പാര്‍ട്ടിയാണ് റിസോര്‍ട്ടില്‍ നടന്നതെന്നാണ് ലഭിക്കുന്ന വിവരം. പിടിയിലായ പതിനാറുപേരും ക്വട്ടേഷന്‍ സംഘാംഗങ്ങളാണ് എന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വയനാട് എസ് പിയുടെ നേതൃത്വത്തിലാണ് റിസോര്‍ട്ടില്‍ റെയ്ഡ് നടത്തിയത്. പതിനാറുപേരെയും ചോദ്യം ചെയ്തുവരികയാണെന്നും ഉടന്‍ തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു. നിലവില്‍ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിലാണ് ഇവരെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More