സുകേഷ് ചന്ദ്രശേഖറുമൊത്തുളള എന്റെ സ്വകാര്യചിത്രങ്ങള്‍ വീണ്ടും പ്രചരിപ്പിക്കരുത്- ജാക്വലീന്‍ ഫെര്‍ണാണ്ടസ്

മുംബൈ: 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയായ സുകേഷ് ചന്ദ്രശേഖറുമൊത്തുളള തന്റെ സ്വകാര്യചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്. താന്‍ ഇപ്പോള്‍ വളരയെധികം കഠിനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ആരാധകരും സുഹൃത്തുക്കളും മാധ്യമങ്ങളുമെല്ലാം അത് മനസിലാക്കുമെന്ന് കരുതുന്നു എന്നും ജാക്വിലിന്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു നടി ഇക്കാര്യം തുറന്നുപറഞ്ഞത്. 

'ഈ രാജ്യവും രാജ്യത്തെ ജനങ്ങളും എനിക്ക് ഒരുപാട് സ്‌നേഹവും ബഹുമാനവും നല്‍കിയിട്ടുണ്ട്. മാധ്യമങ്ങളില്‍ നിന്നുളള സുഹൃത്തുക്കളും അവരിലുള്‍പ്പെടും. നിങ്ങളില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. ഞാന്‍ ഇപ്പോള്‍ വളരെ കഠിനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. സുഹൃത്തുക്കളും ആരാധകരും അത് മനസിലാക്കുമെന്ന് കരുതുന്നു. ഈ വിശ്വാസത്തിലാണ് എന്റെ സ്വകാര്യ ചിത്രങ്ങള്‍ പങ്കുവെക്കരുതെന്ന് ഞാന്‍ ആവശ്യപ്പെടുന്നത്. നിങ്ങളുടെ പ്രിയപ്പെട്ടവരോട് നിങ്ങള്‍ ഇത് ചെയ്യില്ല. എന്നോടും ഇത്തരത്തിലൊന്നും ചെയ്യില്ലെന്ന് വിശ്വസിക്കുന്നു. നീതിയും വിവേകവും വിജയിക്കുമെന്നാണ് പ്രതീക്ഷ'- എന്നാണ് ജാക്വിലിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സുകേഷ് ചന്ദ്രശേഖര്‍ കളളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധമുണ്ടെന്ന് കാണിച്ച് ജാക്വിലിനെതിരെ ഇ ഡി നോട്ടീസയച്ചിരുന്നു. അതിനുപിന്നാലെ നടിയും സുകേഷ് ചന്ദ്രശേഖറുമൊത്തുളള നിരവധി സ്വകാര്യ ചിത്രങ്ങളാണ് പുറത്തുവന്നത്. ജാക്വിലിനെ നായികയാക്കി 500 കോടിയുടെ ചിത്രം നിര്‍മ്മിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് സുകേഷ് അവരെ സമീപിച്ചത്. കുതിരയും പേര്‍ഷ്യന്‍ പൂച്ചയും ഡയമണ്ട് കമ്മലുകളുമടക്കം പത്തുകോടിരൂപയോളം വിലമതിക്കുന്ന സമ്മാനങ്ങള്‍ സുകേഷ് നടിക്ക് നല്‍കിയിരുന്നു. ജാക്വിലിനുമായി തനിക്ക് ബന്ധമുണ്ട് എന്നാല്‍ കേസുമായി അവര്‍ക്ക് ഒരു ബന്ധവുമില്ല എന്നാണ് സുകേഷ് ചന്ദ്രശേഖര്‍ ചോദ്യംചെയ്യലിനിടെ പറഞ്ഞത്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More