വീടുകള്‍ക്കും കൃഷിയാവശ്യത്തിനും സൌജന്യ വൈദ്യുതി വാഗ്ദാനം-അഖിലേഷിന്റെ പ്രചാരണം മുറുകി

ലക്നൌ: ഉത്തര്‍ പ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണവും റാലികളും സജീവമാക്കിക്കൊണ്ട് സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് കളം നിറയുകയാണ്. കര്‍ഷക പ്രക്ഷോഭം ഉഴുതുമറിച്ച മണ്ണില്‍ കര്‍ഷകര്‍ക്ക് ജലസേചനത്തിനായി സൌജന്യ വൈദ്യുതി വാഗ്ദാനമാണ് ഹൈലൈറ്റ്. എല്ലാ വീടുകള്‍ക്കും സൌജന്യമായി വൈദ്യുതി നല്‍കുമെന്നും വാഗ്ദാനം നല്‍കിയിട്ടുണ്ട്. 300 യൂണിറ്റ് വരെയുള്ളവര്‍ക്കാണ് വൈദ്യുതി സൌജന്യമായി നല്‍കുക. 

പുതിയ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളില്‍ ആവേശം പടര്‍ത്തി, വന്‍ ജനകീയ പങ്കാളിത്തത്തോടെ തെരഞ്ഞെടുപ്പ് യോഗങ്ങളും സമാജ് വാദി പാര്‍ട്ടി നടത്തുന്നുണ്ട്. ഇതിനകം അഖിലേഷ് യാദവ് നടത്തിയ റാലികള്‍ ജനകീയ പങ്കാളിത്തം കൊണ്ട് മറ്റ് പാര്‍ട്ടികളെ നിഷ്പ്രഭമാക്കാന്‍ പോന്നതായിരുന്നു. ഉത്തര്‍ പ്രദേശ്‌ പിടിക്കുക എന്ന ലക്ഷ്യം വെച്ച് അഖിലേഷ് നടത്തുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഫലം കാണും എന്നാണ് ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായി നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗം കരുതുന്നത്. ബി എസ് പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മായാവതി പ്രചാരണത്തില്‍ വളരെയധികം പിന്നിലാണ്. ഈ ഘടകം അഖിലേഷ് യാദവിനു ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. അതേസമയം പാര്‍ട്ടിയുടെ അടിസ്ഥാന ഘടകങ്ങള്‍ സജീവമല്ലെങ്കിലും കോണ്‍ഗ്രസ്സ്‌ നേതാവും എ എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി നടത്തുന്ന റാലികളില്‍ വന്നു ചേരുന്ന വന്‍ സ്ത്രീ പങ്കാളിത്തവും സജീവ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളില്‍ 50 ശതമാനം സ്ത്രീകളായിരിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞടുപ്പ് വാഗ്ദാനം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതിനിടെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണള്‍ സജീവമാക്കി. മതനിരപേക്ഷ കക്ഷികളായ സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ്സ്‌, ബി എസ് പി തുടങ്ങിയവര്‍ വേറിട്ട്‌ മത്സരിക്കുന്നതിലാണ് ബിജെപിയുടെ പ്രതീക്ഷ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റാലികളും പൊതുയോഗങ്ങളും സജീവമായി നടക്കുന്നുണ്ട്.  

Contact the author

National Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More