'എന്താണിവിടെ നടക്കുന്നത്?!'; ഹരിദ്വാറിലെ ഹിന്ദുത്വ കൊലവിളിയിൽ നടുക്കം രേഖപ്പെടുത്തി മാർട്ടിന നവ്‌രതിലോവ

ഉത്തരാഖണ്ഡ് ഹരിദ്വാറില്‍ നടന്ന ഹിന്ദുത്വ സമ്മേളനത്തില്‍ ഉയര്‍ന്ന മുസ്ലീം വംശഹത്യക്കുള്ള മുറവിളിയില്‍ നടുക്കം രേഖപ്പെടുത്തി പ്രശസ്ത ടെന്നീസ് താരം മാര്‍ട്ടിന നവ്‌രതിലോവ. മുസ്ലീങ്ങളെ കൊല്ലാന്‍ ആഹ്വാനം നടത്തുന്ന പരിപാടിയുടെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് മാര്‍ട്ടിനയുടെ പ്രതികരണം. ഒരു വിദേശ മാധ്യമപ്രവര്‍ത്തകന്‍ പങ്കുവച്ച സംഭവത്തെ കുറിച്ചുള്ള വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ട് 'എന്താണ് ഇന്ത്യയില്‍ നടക്കുന്ന' എന്ന് നവ്‌രതിലോവ ചോദിക്കുന്നു.

ഹരിദ്വാറില്‍ ധര്‍മ്മ സന്‍സദ്‌ എന്ന പേരില്‍ നടന്ന മതസമ്മേളനത്തിലാണ് കടുത്ത വിദ്വേഷ പ്രസംഗങ്ങള്‍ അരങ്ങേറിയത്. 'ഇന്ത്യയെ ഹിന്ദുരാജ്യമാക്കും. ഇതിനായി അവസാന ശ്വാസം വരെ പോരാടും. ന്യൂനപക്ഷങ്ങളെ കൊല്ലണം. അവരുടെ ആരാധനാകേന്ദ്രങ്ങള്‍ തകര്‍ക്കണം' തുടങ്ങിയ പരാമര്‍ശങ്ങള്‍ ആരവങ്ങളോടെയാണ് ഹിന്ദുത്വവാദികള്‍ സ്വീകരിച്ചത്. സമ്മേളനം കഴിഞ്ഞ് മൂന്ന് ദിവസമായിട്ടും വിദ്വേഷപ്രസംഗം നടത്തിയവര്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പ്രസംഗം നടത്തിയവര്‍ ഖേദം പ്രകടിപ്പിച്ചിട്ടുമില്ല. 'ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്ന് പറഞ്ഞതില്‍ തെറ്റില്ല, പോലീസിനെ ഭയമില്ല. പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു' എന്നാണ് തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദുരക്ഷാ സേനയുടെ നേതാവ് പ്രബോധാനന്ദ ഗിരി ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചത്.

വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിച്ചതിന് മുന്‍പ് ആരോപണ വിധേയനായ യതി നരംസിംഹാനന്ദാണ് പരിപാടി സംഘടിപ്പിച്ചത്. ബിജെപി വനിതാ വിഭാഗം നേതാവ് ഉദിത ത്യാഗി, വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ബിജെപി നേതാവ് അശ്വിനി ഉപാധ്യായ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തേയും ഇന്ത്യയില്‍ ഹിന്ദുത്വ വാദികള്‍ നടത്തുന്ന ആക്രമണങ്ങളെ മാര്‍ട്ടിന നവ്‌രതിലോവ അപലപിച്ചിരുന്നു. നരേന്ദ്ര മോദി രാജ്യം കണ്ട ഏറ്റവും വലിയ ജനാധിപത്യവാദിയായ പ്രധാനമന്ത്രിയാണെന്ന് അമിത് ഷാ പറഞ്ഞപ്പോള്‍ 'അടുത്തിടെ കേട്ട ഏറ്റവും വലിയ തമാശയാണ്' ഇതെന്നായിരുന്നു അവരുടെ പ്രതികരണം. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More