കൊല്‍ക്കത്ത കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ തൂത്തുവാരി തൃണമുല്‍ കോണ്‍ഗ്രസ്

കൊല്‍ക്കൊത്ത: കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ തൃണമുല്‍ കോണ്‍ഗ്രസിന് വന്‍വിജയം. ആകെയുള്ള സീറ്റുകളില്‍ 90 ശതമാനം സീറ്റുകളും തൂത്തുവാരിയാണ് തൃണമുല്‍ വിജയക്കൊടി പാറിച്ചത്. 15-ാം വര്‍ഷത്തിലേക്ക് കടക്കുന്ന സംസ്ഥാന ഭരണത്തിനുള്ള അംഗീകാരമായാണ് തൃണമുല്‍ ഈ മിന്നുന്ന വിജയത്തെ കണക്കാക്കുന്നത് എന്ന് പാര്‍ട്ടി വക്താവ് പറഞ്ഞു. 144 കൌണ്‍സില്‍ വാര്‍ഡുകളില്‍ 134 ഉം തൃണമൂല്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് നേടി.  

സംസ്ഥാന ഭരണം പിടിക്കാന്‍ കടുത്ത പോരാട്ടം നടത്തിയ ബിജെപിക്ക് കൊല്‍ക്കൊത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആകെ മൂന്നു സീറ്റുകളാണ് നേടാനായത്. മുപ്പത് വര്‍ഷത്തോളം പശ്ചിമ ബംഗാള്‍ ഭരിച്ച സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് ആകെ ലഭിച്ചത് മൂന്നു സീറ്റുകളാണ്. ഇടതുമുന്നണി ഭരണകാലത്ത് പ്രധാന പ്രതിപക്ഷ കക്ഷിയായിരുന്ന കോണ്‍ഗ്രസ് വെറും രണ്ട് സീറ്റുകളിലാണ് വിജയം കണ്ടത്. രണ്ടു സീറ്റുകളില്‍ മറ്റുള്ളവര്‍ വിജയിച്ചു. കഴിഞ്ഞ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കൊല്‍ക്കൊത്ത 115 സീറ്റുകള്‍ നേടി അധികാരത്തില്‍ വന്ന തൃണമുല്‍ കോണ്‍ഗ്രസ് ഇത്തവണ 19 സീറ്റുകള്‍ അധികം നേടി. അന്ന് ഇടതുമുന്നണിക്ക് 15 ഉം കോണ്‍ഗ്രസിന് 5 ഉം ബിജെപിക്ക് 7 സീറ്റുകളുമാണ് ലഭിച്ചിരുന്നത്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്‌ഷ്യം വെച്ച് സ്വാധീന മേഖല വികസിപ്പിക്കാന്‍ കൊണ്ടുപിടിച്ച പ്രവര്‍ത്തനം നടത്തുന്ന തൃണമുല്‍ കോണ്‍ഗ്രസിന് സ്വന്തം തട്ടകത്തിലെ ഈ വന്‍വിജയം കൂടുതല്‍ ആവേശം പകരും. ബിജെപിക്കെതിരായ പ്രതിപക്ഷ നിരയുടെ നേതൃത്വത്തില്‍ എത്താനുള്ള ശ്രമമാണ് തൃണമുല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി ത്രുപുരയുള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വലിയ പ്രവര്‍ത്തനമാണ് പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More