കലാഭവന്‍ മണിയുടെ സഹോദരനോട് വിവേചനം കാണിച്ചുവെന്ന് കുറ്റസമ്മതം നടത്തി സര്‍ക്കാര്‍

തൃശൂര്‍: നൃത്ത കലാകാരനും അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍ എല്‍ വി രാമകൃഷ്ണന് പരിപാടി അവതരിപ്പിക്കാന്‍ അനുമതി നിഷേധിച്ച സംഭവത്തില്‍ കേരളാ സംഗീത നാടക അക്കാദമിക്ക് വീഴ്ച്ച പറ്റിയെന്ന് സമ്മതിച്ച് സര്‍ക്കാര്‍. മനുഷ്യാവകാശ കമ്മീഷനു മുന്നിലാണ് സര്‍ക്കാര്‍ അക്കാദമിയുടെ പിഴവ് സമ്മതിച്ചത്. രാമകൃഷ്ണന് അനുമതി നിഷേധിച്ച സംഭവത്തില്‍ ജാതീയമോ ലിംഗപരമോ ആയ വിവേചനം കാണിച്ചിട്ടില്ലെന്നും പരിപാടിയില്‍ സുതാര്യത പുലര്‍ത്തുന്നതില്‍ ജാഗ്രതക്കുറവുണ്ടായെന്നും സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. 

കേരളാ സംഗീത നാടക അക്കാദമിയും രാമകൃഷ്ണനും തമ്മില്‍ നടന്ന ആശയവിനിമയത്തില്‍ പിഴവ് സംഭവിച്ചതായും ഇനിമുതല്‍ ഇത്തരം പരാതികളുണ്ടാവാതിരിക്കാന്‍ വേണ്ട നടപടികള്‍ എടുക്കാന്‍ അക്കാദമിക്ക് നിര്‍ദേശങ്ങള്‍ നല്‍കിയതായും സര്‍ക്കാര്‍ വ്യക്തമാക്കി. 2020 സെപ്റ്റംബറില്‍ കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച സ്വര്‍ഗഭൂമിക നൃത്തോല്‍സവം ഓണ്‍ലൈന്‍ പരിപാടിയിലാണ് മോഹിനിയാട്ടം അവതരിപ്പിക്കാന്‍ ആര്‍ എല്‍ വി രാമകൃഷ്‌നന് അനുമതി നിഷേധിച്ചത്. അവസരം നിഷേധിച്ചതിനെത്തുടര്‍ന്ന് രാമകൃഷ്ണന്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മോഹിനിയാട്ടം അവതരിപ്പിക്കുക സ്ത്രീകളാണെന്നും പുരുഷന്മാര്‍ അവതരിപ്പിക്കാറില്ലെന്നും അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞതായി ആര്‍ എല്‍ വി രാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രാമകൃഷ്ണന് മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം തരികയാണെങ്കില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവരുമെന്നും സെക്രട്ടറി പറഞ്ഞു. ലിംഗപരമായും ജാതീയമായുമുളള വിവേചനം താന്‍ നേരിട്ടു എന്നും രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 4 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More