സ്ത്രീ പുരുഷ സമത്വം കുടുംബത്തിലെ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കി- സി ബി എസ് ഇ ചോദ്യപ്പേപ്പര്‍ വിവാദമാകുന്നു

ഡല്‍ഹി:  സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ വിവാദമാകുന്നു.  കുടുംബങ്ങളിലെ സ്ത്രീ പുരുഷ തുല്യത കുട്ടികളുടെ അച്ചടക്കമില്ലാതാക്കിയെന്നാണ് പത്താംക്ലാസിന്റെ ആദ്യ ടേം ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപ്പേപ്പറിലെഴുതിയിരിക്കുന്നത്. സ്ത്രീ പുരുഷ തുല്യതയില്ലാതിരുന്ന കാലത്ത് കുടുംബങ്ങളിലെ കുട്ടികള്‍ക്ക് അച്ചടക്കമുണ്ടായിരുന്നെന്നും തുല്യത വന്നതോടുകൂടെ കുടുംബത്തിലെ അധികാരി എന്ന സ്ഥാനം പുരുഷന് ത്യജിക്കേണ്ടിവന്നെന്നുമാണ് ചോദ്യപ്പേപ്പറിലെ നിരീക്ഷണം.

'ഭാര്യ ഭര്‍ത്താവിനെ അനുസരിക്കുന്നവളാകണം. അങ്ങനെയങ്കില്‍ മാത്രമേ അവള്‍ക്ക് കുട്ടികളില്‍ സ്വാധീനമുണ്ടാക്കിയെടുക്കാന്‍ സാധിക്കുകയുളളു. പണ്ട് ഭര്‍ത്താവിന്റെ നിഴലില്‍ നിന്നുകൊണ്ട് കുട്ടികളില്‍ ആധിപത്യം സ്ഥാപിക്കാന്‍ അവള്‍ തയാറായിരുന്നു. അച്ഛന്റെ ആജ്ഞയെ മുന്‍നിര്‍ത്തിയാണ് അമ്മ മക്കളെ നിലയ്ക്കുനിര്‍ത്തിയിരുന്നത്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടോടുകൂടി സ്ത്രീപക്ഷവാദം വന്നു. കുടുംബത്തില്‍ അച്ചടക്കത്തിന് പ്രാധാന്യമില്ലാതായി. സ്ത്രീ പുരുഷ തുല്യത വന്നതോടുകൂടി എല്ലാം വഴിതെറ്റി' എന്നാണ് ചോദ്യപ്പേപ്പറിലുളള വിവാദ പരാമര്‍ശങ്ങള്‍.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സി ബി എസ് ഇ ചോദ്യപ്പേപ്പറിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. ചോദ്യപ്പേപ്പറിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളില്‍ അന്വേഷണം നടത്തണമെന്നും വിഷയത്തില്‍ സി ബി എസ് ഇ കുട്ടികളോട് മാപ്പ് പറയണമെന്നും സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.

മിക്ക സി ബി എസ് ഇ ചോദ്യപ്പേപ്പറുകളും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. എന്നാല്‍ പത്താം ക്ലാസിലെ ഇംഗ്ലീഷ് ചോദ്യപ്പേപ്പര്‍ തികച്ചും വെറുപ്പുളവാക്കുന്നതാണ്. യുവാക്കളുടെ മനോവീര്യം തകര്‍ക്കാന്‍ സാധാരണ ബിജെപിയും ആര്‍ എസ് എസും പയറ്റുന്ന തന്ത്രങ്ങളാണിവ. കുട്ടികളേ, നിങ്ങള്‍ പരമാവധി ശ്രമിക്കണം. മതഭ്രാന്തല്ല, കഠിനാധ്വാനമാണ് പ്രതിഫലം നല്‍കുക എന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 9 hours ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 1 day ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 2 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More