രാഹുല്‍ ഗാന്ധി പറഞ്ഞതിനെ സംഘപരിവാറുമായി താരതമ്യം ചെയ്യേണ്ട, അത് കോണ്‍ഗ്രസിന്റെ നയമാണ്- വി ഡി സതീശന്‍

കൊല്ലം: ഇന്ത്യ ഹിന്ദുത്വവാദികളുടേതല്ലെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. അദ്ദേഹം പറഞ്ഞത് കോണ്‍ഗ്രസിന്റെ നിലപാടാണ്. ഞങ്ങള്‍ ആ നിലപാട് കേരളത്തിലും പറയും എന്ന് വി ഡി സതീശന്‍ പറഞ്ഞു. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഹിന്ദു എന്നത് ജീവിതക്രമമാണ്. ഹിന്ദുത്വ രാഷ്ട്രീയ അജണ്ടയും. ഞാന്‍ ഒരു ഹിന്ദുമതവിശ്വാസിയാണ്. ക്ഷേത്രാരാധകളില്‍ വിശ്വിസിക്കുന്നുമുണ്ട് എന്നാല്‍ മറ്റൊരു മതത്തില്‍ വിശ്വസിക്കുന്ന ഒരാളുടെ വിശ്വാസത്തെ ചോദ്യം ചെയ്താല്‍ അതിനെ വിമര്‍ശിക്കും. അതാണ് ഇന്ത്യന്‍ മതേതരത്വത്തിന്റെ പൂര്‍ണമായ അര്‍ത്ഥം. ആ അര്‍ത്ഥത്തിലാണ് രാഹുല്‍ ഗാന്ധി സംസാരിച്ചത്. അതിനെ സംഘപരിവാറിന്റെ രീതിയിലാക്കാനൊന്നും ആരും ശ്രമിക്കണ്ട. രാഹുല്‍ ഗാന്ധി പറഞ്ഞത് കോണ്‍ഗ്രസിന്റെ നയം തന്നെയാണ്-വി ഡി സതീശന്‍ പറഞ്ഞു.

ഇന്ത്യയില്‍ ഹിന്ദുവും ഹിന്ദുത്വവാദിയും തമ്മിലുളള മത്സരമാണ് നടക്കുന്നത്. അധികാരത്തിലിരിക്കുന്നവര്‍ വ്യാജ ഹിന്ദുക്കളാണ് എന്നാണ് രാഹുല്‍ ഗാന്ധി രാജസ്ഥാനിലെ റാലിയില്‍ പറഞ്ഞത്.  ഞാന്‍ ഒരു ഹിന്ദുവാണ് എന്നാല്‍ ഹിന്ദുത്വവാദിയല്ല. ഈ രാജ്യം ഹിന്ദുക്കളുടേതാണ്, ഹിന്ദുത്വവാദികളുടേതല്ല. ഹിന്ദുവും ഹിന്ദുത്വവാദിയും തമ്മില്‍ വളരെയധികം വ്യത്യാസങ്ങളുണ്ട്. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന, ആരെയും ഭയപ്പെടാത്തവരാണ് യഥാര്‍ത്ഥ ഹിന്ദുക്കള്‍.  ഇന്ത്യ അനുഭവിക്കുന്നത് ഹിന്ദു രാജ് അല്ല ഹിന്ദുത്വ രാജ് ആണ്.  ഹിന്ദുത്വവാദികളെ അധികാരത്തില്‍ നിന്ന് നീക്കം ചെയ്യണം എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. 

Contact the author

Web Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More