മുഖ്യമന്ത്രിയേക്കാള്‍ ചാന്‍സലര്‍ സ്ഥാനം ചേരുക പാര്‍ട്ടി സെക്രട്ടറിക്ക് - പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ചാന്‍സലര്‍ പദവി ഒഴിയാമെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ അയച്ച കത്ത് ഗൗരവതരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍ നടക്കുന്നത് പിന്‍വാതില്‍ നിയമനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ചാന്‍സലര്‍ പദവി ചേരുക പാര്‍ട്ടി സെക്രട്ടറിക്കായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ബന്ധുനിയമനം നടക്കുന്നതിനെതിരെ പ്രതിപക്ഷം നേരത്തെ ആരോപിച്ച കാര്യങ്ങള്‍ ഇപ്പോള്‍ സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. എല്ലാ സര്‍വ്വകലാശാലകളും സിപിഎമ്മിന്‍റെ സെല്ലാക്കി മാറ്റിയിരിക്കുകയാണെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.  

പാര്‍ട്ടി നിയമനങ്ങള്‍ നടത്താനും ബന്ധുക്കളെ കുടിയിരുത്താനുമുള്ള കേന്ദ്രങ്ങളാക്കി സര്‍വകലാ ശാലകള്‍ മാറ്റപെട്ടതിന്‍റെ ദുരന്തം അനുഭവിക്കുന്നത് വിദ്യാഭ്യാസ മേഖല മുഴുവനാണെന്നും സതീശന്‍ പറഞ്ഞു. ഗവര്‍ണരുടെ ആരോപണം ഗൌരവതരമാണെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി രാജി വെക്കണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും ആവശ്യപ്പെട്ടു. കേരള ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു ഗവര്‍ണര്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത്. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ രാജിവെക്കണമെന്നും രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയുടെ ഏജന്‍റിനെ വെച്ച് ചെയ്യിക്കാനാണെങ്കില്‍ ചാന്‍സലര്‍ കസേരയില്‍ ഇരിക്കാന്‍ താന്‍ താത്പര്യപ്പെടുന്നില്ലെന്നും മുഖ്യമന്ത്രി ചാന്‍സലര്‍ സ്ഥാനം ഏറ്റെടുക്കണമെന്നുമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്. പലപ്പോഴും പാര്‍ട്ടിയുടെ ഇടപെടല്‍ അതിര് കടക്കുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാരുമായി ഒരു നിയമയുദ്ധത്തിനില്ലെന്നും എന്നാല്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്ക് മാത്രമായി നിന്ന് കൊടുക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.  

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 22 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More