അരിവാള്‍ രോഗമുളളവര്‍ പ്രസവിക്കണ്ട- ആരോഗ്യവകുപ്പ്‌

പാലക്കാട്: അട്ടപ്പാടിയില്‍ അരിവാള്‍ രോഗമുളള ആദിവാസി സ്ത്രീകള്‍ പ്രസവിക്കരുതെന്ന് ആരോഗ്യവകുപ്പ്. അരിവാള്‍ രോഗമുളളവര്‍ പ്രസവിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും അപകടകരമായതിനാലാണ് അട്ടപ്പാടിയിലെ സ്ത്രീകള്‍ ഗര്‍ഭം ധരിക്കരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സിക്കിള്‍ സെല്‍ അനീമിയ ബാധിച്ചവർക്ക് ഗര്‍ഭം ധരിക്കാനും പ്രസവിക്കാനുമുളള ശേഷി  കുറവായിരിക്കുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

അട്ടപ്പാടിയിലുളള ഇരുന്നൂറോളം പേര്‍ അരിവാള്‍ രോഗബാധിതരാണെന്നും 80 ശതമാനം ആദിവാസികളും വിളര്‍ച്ചാ രോഗികളാണെന്നുമാണ് ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. ആദിവാസി ഊരുകളിലുളള രണ്ടായിരത്തോളം പേര്‍ ഏതുസമയവും രോഗം ബാധിക്കാന്‍ സാധ്യതയുളളവരാണ്. ഇവിടുളളവര്‍ പോഷകാഹാരക്കുറവ് നേരിടുന്നവരും അനീമിയ ബാധിതരുമാണ്. അനീമിയ ബാധിക്കുന്നതാണ് അട്ടപ്പാടിയില്‍ ശിശുമരണ നിരക്ക് വര്‍ധിക്കാന്‍ കാരണമെന്നും ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അനീമിയക്ക് ലോകത്തെവിടെയും മരുന്ന് കണ്ടുപിടിക്കാത്തതിനാല്‍ ബോധവത്ക്കരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുക മാത്രമാണ് ഏക വഴിയെന്നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അട്ടപ്പാടിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനായി നോഡല്‍ ഓഫീസറെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആദിവാസികള്‍ക്കിടയിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ നിരീക്ഷിക്കാന്‍ മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിക്കും.

Contact the author

Web Desk

Recent Posts

Web Desk 23 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 4 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More