പി കെ നവാസ് സാമുദായിക വികാരം വ്രണപ്പെടുത്താന്‍ ശ്രമിക്കുന്നു - കാസര്‍ഗോഡ്‌ ഗവണ്‍മെന്‍റ് കോളേജ് പ്രിന്‍സിപ്പാള്‍

കാസര്‍ഗോഡ്‌: വിദ്യാര്‍ത്ഥിയെ കൊണ്ട് കാലുപിടിപ്പിച്ചെന്ന എം എസ് എഫ് സംസ്ഥാന പ്രസിഡന്‍റ്  പി കെ നവാസിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കാസര്‍ഗോഡ്‌ ഗവണ്‍മെന്‍റ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എം രമ. എം എസ് എഫ് നേതാവിന്‍റെ ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നും താന്‍ ഒരു കുട്ടിയോടും കാലില്‍ പിടിച്ച് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. പര്‍ദ്ദ ധരിച്ചെത്തുന്ന വിദ്യാര്‍ത്ഥികളെ കളിയാക്കുന്നുവെന്ന നാവസിന്‍റെ പ്രസ്താവന സാമുദായിക വികാരം വ്രണപ്പെടുത്താനുള്ള ശ്രമമാണെന്നും പ്രിന്‍സിപ്പാള്‍ കൂട്ടിച്ചേര്‍ത്തു. വ്യക്തിപരമായി അതിക്ഷേപിക്കുന്ന പ്രസ്താവനകള്‍ നടത്തിയ നവാസിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും അപകീര്‍ത്തികരമായ തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെയും, ചിത്രം അശ്ലീല അടിക്കുറിപ്പോടെ പങ്കുവെച്ചവര്‍ക്കെതിരെയും നിയമ നടപടിയുണ്ടാകുമെന്നും പ്രിന്‍സിപ്പാള്‍വ്യക്തമാക്കി.

കൊവിഡിന്‍റെ സാഹചര്യത്തില്‍ കാമ്പസില്‍ എല്ലാ കുട്ടികളും പ്രോട്ടോക്കോള്‍ പാലിക്കാന്‍ തയ്യാറാകുന്നുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്ന കുട്ടികളെ പ്രിന്‍സിപ്പാള്‍ എന്ന രീതിയില്‍ വഴക്കു പറയാറുമുണ്ട്. മാസ്ക് അണിഞ്ഞ് കൂട്ടം കൂടി നില്‍ക്കരുതെന്ന് ആവശ്യപ്പെട്ടപ്പോള്‍ മുഹമ്മദ്‌ സബീര്‍ സനത് എന്ന വിദ്യാര്‍ത്ഥി തന്നെ ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. ഇക്കാര്യം പോലീസില്‍ പരാതിപ്പെടുകയും അവര്‍ ഇടപ്പെട്ട് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് പിഴ അടപ്പിക്കുകയും ചെയ്തിരുന്നു. അതിനുശേഷം വിദ്യാര്‍ത്ഥി സ്വമേധയ ക്രിമിനല്‍ കേസ് എടുത്താല്‍ ഭാവിയില്‍ പ്രശ്നമുണ്ടാകുമെന്ന് പറഞ്ഞ് കാലില്‍ പിടിക്കുകയായിരുന്നു എന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോളേജിലെ എല്ലാ വിദ്യാര്‍ത്ഥി സംഘടനകളോടും ഒരേ സമീപനമാണ് തനിക്കുള്ളത്. ആദ്യവര്‍ഷ ബിരുദ വിദ്യാര്‍ഥികളെ സ്വീകരിക്കുവാന്‍ എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും കോളേജില്‍ തോരണങ്ങള്‍ തൂക്കിയിരുന്നു. എന്നാല്‍ ദേശിയ പതാക ഉയര്‍ത്തുന്ന കൊടിമരത്തില്‍ എം എസ് എഫ് തോരണങ്ങള്‍ തൂക്കിയത്‌ നീക്കം ചെയ്യാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് എം എസ് എഫ് സംഘടനാ പ്രവര്‍ത്തകര്‍ക്ക് ഇഷ്ടമായില്ല. അവര്‍ നിരന്തരം തനിക്കെതിരെ ഭീഷണികള്‍ ഉയര്‍ത്തുന്നുണ്ടായിരുന്നുവെന്നും പ്രിന്‍സിപ്പാള്‍ കൂട്ടിചേര്‍ത്തു. വാര്‍ത്താക്കുറിപ്പിലൂടെയാണ് പ്രിന്‍സിപ്പാള്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 4 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More