കോട്ടയം നഗരസഭയില്‍ ഭരണം നിലനിര്‍ത്തി യുഡിഎഫ്

കോട്ടയം: കോട്ടയം നഗരസഭയില്‍ ഭരണം നിലനിര്‍ത്തി യുഡിഎഫ്. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്‍സി സെബാസ്റ്റ്യന് 22 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷീജാ അനിലിന് 21 വോട്ടുകളുമാണ് ലഭിച്ചത്. ഇത് സത്യത്തിന്റെയും നന്മയുടെയും വിജയമാണെന്നും അട്ടിമറി നടത്താന്‍ എല്‍ഡിഎഫും ബിജെപിയും ശ്രമിച്ചെങ്കിലും അന്തിമ വിജയം യുഡിഎഫ് നേടിയെന്നും ബിന്‍സി സെബാസ്റ്റ്യന്‍ പറഞ്ഞു. കക്ഷി രാഷ്ട്രീയം നോക്കാതെ എല്ലാവരും ഒറ്റക്കെട്ടായി കോട്ടയം നഗരസഭയുടെ വികസനത്തിനായി പ്രവര്‍ത്തിക്കുമെന്നും ബിന്‍സി കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചതോടെ ബിന്‍സി നഗരസഭാ ചെയര്‍പേഴ്‌സണായി തുടരും. ഇടതു-വലതു മുന്നണികള്‍ക്ക് തുല്യബലമാണ് കോട്ടയം നഗരസഭയില്‍. ഭരണസ്തംഭനം ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് ബിജെപിയുടെ പിന്തുണയോടെ കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് നഗരസഭയില്‍ വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

യുഡിഎഫിന് 21, എല്‍ഡിഎഫിന് 22, ബിജെപിക്ക് 8 എന്നിങ്ങനെയായിരുന്നു നഗരസഭയിലെ അംഗബലം. കോണ്‍ഗ്രസ് വിമതയായി മത്സരിച്ച ബിന്‍സി സെബാസ്റ്റിയന്‍ യുഡിഎഫിനൊപ്പം ചേര്‍ന്നതോടെ കോണ്‍ഗ്രസിന്റെ അംഗബലം 22 ആവുകയായിരുന്നു. എല്‍ഡിഎഫിന്റെ ഒരു അംഗത്തിന് ആരോഗ്യകാരണങ്ങളാല്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഇതാണ് യുഡിഎഫിന്റെ വിജയത്തിന് വഴിതെളിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 12 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More