തെരുവ് പട്ടികൾക്ക് ഭക്ഷണം നൽകി കോഴിക്കോട്ടെ പൊലീസ്

നാടും ന​ഗരവും നിശ്ചലയമായതിനെ തുടർന്ന് പട്ടിണിയിലായ തെരുവ് പട്ടികൾക്ക് ഭക്ഷണം നൽകി കോഴിക്കോട്ടെ പൊലീസ്. ​ന​ഗരത്തിൽ അലയുന്ന പട്ടികൾക്ക് പൊലീസിന്റെ നേതൃത്വത്തിൽ ഭക്ഷണം എത്തിച്ചു കൊടുത്തു. സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജിന്റെ നേതൃത്വത്തിലാണ് പൊലീസുകാർ ഭക്ഷണം നൽകിയത്. പൊലീസ് തന്നെയാണ് ഇവക്ക് വേണ്ട ആഹാരം പാകം ചെയ്തത്.  തെരുവ് നായ്ക്കള്‍ക്കും കുരങ്ങുകള്‍ക്കും ഭക്ഷണം എത്തിച്ചു നല്‍കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം ഏറ്റെടുത്താണ് പൊലീസിന്റെ നടപടി.

ലോക്ക് ഡൗണ്‍ മൂലം വളര്‍ത്തു മൃഗങ്ങളുടെ ഭക്ഷ്യവസ്തുകള്‍ക്ക് ക്ഷാമമുണ്ടാവില്ലെന്ന് ഉറപ്പാക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. ജനങ്ങള്‍ വീടുകളില്‍ കഴിയുന്ന സാഹചര്യത്തില്‍ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം എത്തിച്ചില്ലെങ്കിൽ അവ അക്രമാസക്തമാകാൻ സാധ്യയുണ്ട്. . തെരുവ് പട്ടികൾക്ക്  തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍  ഭക്ഷണം എത്തിച്ചു നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.  വിവിധ കാവുകളിലെ കുരങ്ങുകള്‍ക്കും ഭക്ഷണം എത്തിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Contact the author

web desk

Recent Posts

Web Desk 12 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 2 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 3 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More