എംബിബിഎസ് ഡോക്ടര്‍മാരെക്കുറിച്ചുളള പരാമര്‍ശം നാക്കുപിഴയെന്ന് എ എന്‍ ഷംസീര്‍

തിരുവനന്തപുരം: എം ബി ബി എസ് ഡോക്ടര്‍മാരെക്കുറിച്ച് നിയമസഭയില്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എ എന്‍ ഷംസീര്‍ എംഎല്‍എ. തനിക്ക് സംഭവിച്ചത് നാക്കുപിഴയാണെന്നും ഡോക്ടര്‍മാരെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഷംസീര്‍ എംഎല്‍എ പറഞ്ഞു. വിവാദ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'കഴിഞ്ഞ നവംബര്‍ 9-ന് നിയമസഭയില്‍ നടത്തിയ എന്റെ പ്രസംഗത്തില്‍ എംബിബിഎസ് ഡോക്ടര്‍മാരെ ആക്ഷേപിക്കുന്ന രീതിയില്‍ തെറ്റിദ്ധാരണ ഉളവാക്കുന്ന പരാമര്‍ശങ്ങള്‍ കടന്നുവന്നിട്ടുണ്ട്. എനിക്ക് പിതൃതുല്യരായ ഡോക്ടര്‍മാരും ഐഎംഎ ഭാരവാഹികളും എന്റെ ശ്രദ്ധയില്‍പ്പെടുത്തി. അപ്പോള്‍ തന്നെ അത് സഭാ രേഖകളില്‍ നിന്ന് തിരുത്താന്‍ ഞാന്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്റെ ഉദ്ദേശം എംബിബിഎസ് ബിരുദം നേടിയ ചിലര്‍ അവര്‍ക്ക് പിജി ഉണ്ട് എന്ന രീതിയില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് ചില കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ബില്ലിലൂടെ പി ജി ബിരുദമുണ്ടെന്ന് പറഞ്ഞ് പ്രാക്ടീസ് ചെയ്യുന്നത് തടയണമെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. അവതരിപ്പിച്ചപ്പോള്‍ നാക്കുപിഴ വന്നു. അത് എംബിബിഎസ് ഡോക്ടര്‍മാര്‍ക്ക് വേദനയുളവാക്കിയെന്ന് മനസിലാക്കുന്നു. എന്റെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ മനസുകൊണ്ടോ ഞാനാഗ്രഹിക്കാത്ത കാര്യമാണ് പുറത്തുവന്നത്. എന്റെ ഉദ്ദേശശുദ്ധി എംബിബിഎസ് ഡോക്ടര്‍മാര്‍ മനസിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു' എന്നാണ് ഷംസീര്‍ എംഎല്‍എ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വ്യാജ വൈദ്യത്തിനെതിരായ നിയമനിര്‍മ്മാണ അവതരണത്തിനിടെയാണ് ഷംസീര്‍ എംഎല്‍എ വിവാദ പരാമര്‍ശം നടത്തിയത്. 'എംബിബിഎസുകാരന്‍ എംബിബിഎസ് ചികിത്സയെ നടത്താന്‍ പറ്റു. ഹോസ്പിറ്റലിനകത്ത് എംബിബിഎസ് എന്ന പേരുവച്ചുകൊണ്ട് അവന്‍ പീഡിയാട്രിക് ചികിത്സ കൊടുക്കുന്നു, അങ്ങനെ പറ്റില്ലല്ലോ. ഇങ്ങനെയുളള കളളനാണയങ്ങളെ നമുക്ക് തിരിച്ചറിയാന്‍ പറ്റണം. എംബിബിഎസ് പഠിച്ചയാള്‍ എംബിബിഎസിനുളള ട്രീറ്റ്‌മെന്റ് മാത്രമേ നടത്താന്‍ പറ്റുളളു. അയാള്‍ ജനറല്‍ മെഡിസിനോ നെഫ്രോളജിയോ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയോ ട്രീറ്റ്‌മെന്റോ കൊടുക്കാന്‍ പാടില്ല എന്നായിരുന്നു' ഷംസീര്‍ നിയമസഭയില്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More