രാഷ്ട്രീയക്കാരില്‍ വില കുറഞ്ഞ പരാമര്‍ശം നടത്തുന്നയാള്‍ വിജയരാഘവനാണ് - വി ഡി സതീശന്‍

തിരുവനന്തപുരം: രാഷ്ട്രീയക്കാരില്‍ ഏറ്റവും വില കുറഞ്ഞ പരാമര്‍ശം നടത്തുന്നയാള്‍ സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പെട്രോള്‍ വില വര്‍ധനവിനെതിരെ യു ഡി എഫ് നടത്തിയ സൈക്കിള്‍ റാലിയെ കളിയാക്കിയതിനെതിരെയായിരുന്നു വി ഡി സതീശന്‍റെ പ്രതികരണം. പ്രതിപക്ഷ എംഎല്‍എമാര്‍ സ്ഥിരം സൈക്കിളില്‍ ആണോ വരുന്നതെന്നായിരുന്നു വിജയരാഘവന്‍റെ ചോദ്യം.

കേരളത്തിലെ രാഷ്ട്രീയക്കാരില്‍ ഏറ്റവും വില കുറഞ്ഞ രീതിയില്‍ അഭിപ്രായപ്രകടനം നടത്തുന്നയാള്‍ വിജയരാഘവനാണ്. സിപിഎം പ്രവര്‍ത്തകരെ പോലും നാണം കെടുത്ത തരത്തിലുള്ള വാക്കുകളാണ് അദ്ദേഹം ഉപയോഗിക്കുക. ഇത്തരം പരാമര്‍ശങ്ങളെ സിപിഎം ന്യായികരണ തൊഴിലാളികള്‍ക്ക് പോലും പ്രതിരോധിക്കാന്‍ സാധിക്കാറില്ല. കേരളത്തില്‍ നവോഥാന മതില്‍ കെട്ടിയവരാണ് സിപിഎമ്മുകാര്‍. എന്നാല്‍ കേരളത്തില്‍ എല്ലാ ദിവസവും നവോത്ഥാന മതില്‍ കെട്ടാറില്ലല്ലോ, അതുപോലെ തന്നെ സൈക്കിള്‍ ചവിട്ടിയുള്ള പ്രതീകാത്മക പ്രതിക്ഷേധമായിരുന്നു സൈക്കിള്‍ റാലിയും - വി ഡി സതീശന്‍ പറഞ്ഞു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ധന നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ നേതൃത്വത്തില്‍ സൈക്കിള്‍ ചവിട്ടി യു ഡി എഫ് എം എല്‍ എമാര്‍ പ്രതിഷേധിച്ചിരുന്നു. ഇന്ധന വില വര്‍ധനവിനെ തുടര്‍ന്ന് ജനങ്ങള്‍ ദുരിതത്തിലായ സാഹചര്യത്തില്‍ നികുതി കുറക്കാന്‍ തയ്യാറാകാത്ത സംസ്ഥാന സര്‍ക്കാരിനെതിരെയും നാമ മാത്രമായ കുറവ് വരുത്തിയ കേന്ദ്ര സര്‍ക്കാരിനെതിരെയുമാണ് യു ഡി എഫിന്‍റെ പ്രതിഷേധമെന്ന് വി ഡി സതീശന്‍ പറഞ്ഞിരുന്നു. പിണറായി സര്‍ക്കാര്‍ ഒരു നികുതിയും വര്‍ധിപ്പിച്ചിട്ടില്ല. ജനത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന സര്‍ക്കാരാണ് ഇടതുപക്ഷത്തിന്‍റെത്. ഹിതപരിശോധന നടത്തിയതിന് ശേഷമാണ് എല്‍ഡിഎഫിനെ ജനങ്ങള്‍ വീണ്ടും അധികാരത്തിലെത്തിച്ചതെന്നായിരുന്നു വിജയരാഘവന്‍റെ പ്രസ്താവന. 

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 15 hours ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 1 day ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 1 day ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 2 days ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 3 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More