ബെഹ്റ മോന്‍സന്‍റെ വീട്ടില്‍ പോയത് എന്തിന്? മനോജിന്‍റെ കത്തെവിടെ? - ഹൈക്കോടതി

കൊച്ചി: മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ മുന്‍ ഡി ജി പി ലോക്നാഥ് ബെഹ്റക്കും, എഡിജിപി മനോജ് എബ്രഹാമിനും ഹൈക്കോടതിയുടെ വിമര്‍ശനം. ബെഹ്റ എന്തിനാണ് മോന്‍സന്‍റെ വീട്ടില്‍ പോയതെന്നും മോനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നൽകി എന്ന വാദം തെറ്റല്ലേ എന്നും കോടതി ചോദിച്ചു. മനോജ് അയച്ച കത്ത് എവിടെയെന്നും കോടതി ചോദിച്ചു.  

മോന്‍സണ്‍ കേസിന്‍റെ അന്വേഷണ വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ കോടതിക്ക് മുന്‍പില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വളരെ പ്രധാനപ്പെട്ട വിവരങ്ങള്‍ ഉള്ളതിനാലാണ് മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട്‌ നല്‍കിയതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അതേസമയം, ലോകനാഥ് ബെഹ്‌റയും മനോജ്‌ എബ്രഹാമും എന്തിനാണ് മോൻസന്റെ വീട്ടിൽ പോയതെന്നും കോടതി ചോദിച്ചു. സംസ്ഥാന പൊലീസ് മേധാവിയും ഇന്റലിജൻസ് എഡിജിപിയും വെറുതെ ഒരു വീട്ടിൽ പോകുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം. കോടതിക്ക് മുന്നിൽ വ്യക്തമായ മറുപടി നല്‍കണമെന്നും കോടതി ഡിജിപിയോട് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാം,വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

മോന്‍സന്‍ മാവുങ്കലുമായി ഐ ജി ലക്ഷ്മണക്ക് ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച്  കണ്ടെത്തിയതിന് പിന്നാലെ കഴിഞ്ഞ ദിവസം ഐ ജി ലക്ഷ്മണയെ സസ്പെന്‍ഡ് ചെയ്തിരുന്നു. മുഖ്യമന്ത്രി ഐ ജിക്കെതിരെ ആന്ധ്രയിലെ ഒരു വനിത എംപിയും പരാതി നല്‍കിയിരുന്നു. മോന്‍സന്‍റെ പുരാവസ്തു തട്ടിപ്പ് കേസില്‍ ഐ ജിക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. മോൻസന്‍റെ പുരാവസ്തു തട്ടിപ്പിൽ ഐ ജി ഇടനിലക്കാരൻ ആയെന്നും പുരാവസ്തു ഇടപാടിന് ആന്ധ്രാ സ്വദേശിനിയെ മോൻസണ് പരിചയപ്പെടുത്തിക്കൊടുത്തത് ഐജി ലക്ഷ്മണയാണെന്നും പരാതിക്കാരന്‍റെ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. ലക്ഷ്മണയുടെ നേതൃത്വത്തിൽ തിരുവനന്തപുരം പൊലീസ് ക്ലബ്ബിൽ ഇടനിലക്കാരിയും മോൻസനും കൂടിക്കാഴ്ച്ച നടത്തിയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.  ഓഗസ്റ്റ് അഞ്ചിനായിരുന്നു കൂടിക്കാഴ്ചയെന്നും പൊലീസ് ക്ലബ്ബിൽ ഐജി ആവശ്യപ്പെട്ടത് പ്രകാരം മോൻസന്‍റെ വീട്ടിൽ നിന്ന് പുരാവസ്തുക്കൾ എത്തിച്ചു വെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഐജി പറഞ്ഞയച്ച പൊലീസ് ഉദ്യോഗസ്ഥൻ ആണ് ഇത് കൊണ്ട് പോയതെന്നും ഇടപാടിന് മുൻപ് പുരാവസ്തുക്കളുടെ ചിത്രം മോൻസന്‍റെ ജീവനക്കാർ ഇടനിലക്കാരിക്ക് അയച്ചു കൊടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.


Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More