കെ പി എ സി ലളിത സുഖം പ്രാപിച്ചുവരുന്നു: പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പറഞ്ഞ് മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍

കൊച്ചി: നടി കെ പി എ സി ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി. നടിയുടെ ആരോഗ്യം മെച്ചപ്പെട്ടെന്നും സുഖം പ്രാപിച്ചുവരികയാണെന്നും മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ പറഞ്ഞു.' അമ്മ സുഖം പ്രാപിച്ച് വരുന്നു, പേടിക്കാനൊന്നുമില്ല. എല്ലാവരുടെയും സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി' എന്നാണ് സിദ്ധാര്‍ത്ഥ്  ഫേസ്ബുക്കില്‍ കുറിച്ചത്.

കരള്‍ സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് പത്തുദിവസം മുന്‍പാണ് കെ പി എ സി ലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സക്കായി താരത്തെ കഴിഞ്ഞ ദിവസം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

കെ പി എ സി ലളിതയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നുണ്ട്. ആദ്യം ബോധമുണ്ടായിരുന്നില്ല. ഇപ്പോള്‍ മെച്ചപ്പെട്ടു. ആരോഗ്യസ്ഥിതിയും പ്രായവും പരിഗണിച്ച് മാത്രമേ ശസ്ത്രക്രിയ സംബന്ധിച്ച് തീരുമാനം എടുക്കുകയുളളു എന്ന് അമ്മ സംഘടനാ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. പ്രമേഹമടക്കമുളള ചില ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലും കെ പി എസി ലളിത അഭിനയത്തില്‍ സജീവമായിരുന്നു. അതിനിടെയാണ് രോഗം മൂര്‍ച്ഛിച്ചതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. ഇപ്പോള്‍ കെ പി എ  സി ലളിത തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്.

ലാണ് ഉളളത്.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More