കൊച്ചി കോർപ്പറേഷന് ജില്ലാ കളക്ടറുടെ താക്കീത്

കമ്യൂണിറ്റി കിച്ചൻ തുടങ്ങാൻ വൈകിയതിന്റെ പേരിൽ കൊച്ചി കോർപ്പറേഷന് എറണാകുളം ജില്ലാ കളക്ടറുടെ താക്കീത്. കമ്യൂണിറ്റി കിച്ചൺ തുടങ്ങുന്നതിൽ  അലംഭാവം അവസാനിപ്പിക്കണമെന്ന് കളക്ടർ എസ് സുഹാസ് കോർപ്പറേഷന് മുന്നറിയിപ്പ് നൽകി. നഗരസഭാ പരിധിയില്‍ കമ്യൂണിറ്റി കിച്ചനുകള്‍ ഇന്നു തന്നെ ആരംഭിക്കണമെന്ന് കളക്ടര്‍ ആവശ്യപ്പെട്ടു. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ അടിയന്തരമായി കമ്യൂണിറ്റി കിച്ചന്‍ ആരംഭിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ ദുരിതത്തിലായവരെ സഹായിക്കാനാണ് കമ്യൂണിറ്റി കിച്ചൺ തുടങ്ങാൻ സർക്കാർ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം കളക്ട്രേറ്റിൽ ചേർന്ന അവലോകന യോ​ഗത്തിൽ കമ്യൂണിറ്റി കിച്ചൻ തുടങ്ങാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് കർശന നിർദ്ദേശം നൽകിയിരുന്നു.

അതേ സമയം കളക്ടർക്കെതിരെ കോർപ്പറേഷൻ മേയർ സൗമിനി ജയിൻ രം​ഗത്തുവന്നു. കളക്ടർ അധികാര പരിധി ലംഘിക്കരുതെന്ന് മേയർ പറഞ്ഞു. കളക്ടർ നിരന്തരം കോർപ്പറേഷനെതിരെ നിലപാട് എടുക്കുകയാണെന്നും സൗമിനി ജയൻ പറഞ്ഞു.

സംസ്ഥാനത്ത് കമ്യൂണിറ്റി കിച്ചന്‍ പദ്ധതിക്ക് ഇന്നലെയാണ് തുടക്കമായത്. സർക്കാർ നിർദ്ദേശ പ്രകാരം സംസ്ഥാനത്തെ മിക്ക പഞ്ചായത്തുകളും മുൻസിപ്പാലിറ്റികളും കമ്യൂണിറ്റി കിച്ചൻ ആരംഭിച്ചിട്ടുണ്ട്

Contact the author

web desk

Recent Posts

Web Desk 12 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 15 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More